University News
ത്രിദിന ദേശീയ വിദ്യാഭ്യാസ സെമിനാർ
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ ലൈഫ്‌ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസംഭൂതം, വർത്തമാനം, ഭാവി എന്ന വിഷയത്തിൽ ത്രിദിന ദേശീയ സെമിനാർ ആരംഭിച്ചു.

പ്രഫ. പി. ഉഷ ഉദ്ഘാടനം ചെയ്തു. ഡോ. സി. നസീമ അധ്യക്ഷത വഹിച്ചു. വിഎൻഎസ്ജി സർവകലാശാലാ മുൻ വൈസ് ചാൻസലർ പ്രഫ. രമേഷ് ചന്ദ്ര കോത്താരി മുഖ്യപ്രഭാഷണം നടത്തി. സിൻഡിക്കറ്റ് അംഗം കെ.കെ. ഹനീഫ, പ്രഫ. കെ. അബ്ദുൾ ഗഫൂർ, ഡോ. ദീപക് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സെമിനാർ 23ന് സമാപിക്കും.
More News