University News
നാ​റ്റാ ഇ​നി ര​ണ്ടു ത​വ​ണ; 24 മു​ത​ൽ അ​പേ​ക്ഷി​ക്കാം
ബി​​ആ​​ർ​​ക് കോ​​ഴ്സ് പ്ര​​വേ​​ശ​​ന​​ത്തി​​നു നാ​​ഷ​​ണ​​ൽ ആ​​പ്റ്റി​​റ്റ്യൂ​​ഡ് ടെ​​സ്റ്റ് ഇ​​ൻ ആ​​ർ​​ക്കി​​ടെ​​ക്ച​​ർ (നാ​​റ്റാ) ഇ​​നി മു​​ത​​ൽ ര​​ണ്ടു ത​​വ​​ണ. ഏ​​പ്രി​​ൽ 14നും ​​ജൂ​​ലൈ ഏ​​ഴി​​നും. ആ​​ദ്യ ടെ​​സ്റ്റി​​ന് 24 മു​​ത​​ൽ മാ​​ർ​​ച്ച് മൂ​​ന്നു വ​​രെ​​യും ര​​ണ്ടാം ടെ​​സ്റ്റി​​ന് 24 മു​​ത​​ൽ ജൂ​​ണ്‍ 12 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. കൂ​​ടു​​ത​​ൽ കു​​ട്ടി​​ക​​ൾ​​ക്ക് ടെ​​സ്റ്റ് എ​​ഴു​​താ​​ൻ അ​​വ​​സ​​രം ല​​ഭി​​ക്കു​​ന്ന​​തി​​നാ​​ണ് വ​​ർ​​ഷ​​ത്തി​​ൽ ര​​ണ്ടു ത​​വ​​ണ പ​​രീ​​ക്ഷ ന​​ട​​ത്താ​​ൻ കൗ​​ണ്‍​സി​​ൽ ഓ​​ഫ് ആ​​ർ​​ക്കി​​ടെ​​ക്ച​​ർ തീ​​രു​​മാ​​നി​​ച്ച​​ത്. ആ​​ദ്യ ടെ​​സ്റ്റ് എ​​ഴു​​താ​​ൻ ക​​ഴി​​യാ​​തെ വ​​ന്ന​​വ​​ർ​​ക്കും സ്കോ​​ർ മെ​​ച്ച​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ​​ക്കും ര​​ണ്ടാം ടെ​​സ്റ്റ് എ​​ഴു​​താം. ഏ​​തെ​​ങ്കി​​ലും ഒ​​രു ടെ​​സ്റ്റി​​ൽ മാ​​ത്ര​​മാ​​യും പ​​ങ്കെ​​ടു​​ക്കാം.

കേ​​ര​​ള​​ത്തി​​ലെ ബി​​ആ​​ർ​​ക് കോ​​ഴ്സു​​ക​​ൾ​​ക്കു പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷാ ക​​മ്മീ​​ഷ​​ണ​​ർ ന​​ട​​ത്തു​​ന്ന അ​​ലോ​​ട്ട്മെ​​ന്‍റി​​നും നാ​​റ്റാ സ്കോ​​ർ നി​​ർ​​ബ​​ന്ധ​​മാ​​ണ്. ബി​​ആ​​ർ​​ക് കോ​​ഴ്സി​​നു പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷാ ക​​മ്മീ​​ഷ​​ണ​​ർ പ്ര​​ത്യേ​​കം പ​​രീ​​ക്ഷ ന​​ട​​ത്തു​​ന്ന​​ത​​ല്ല.

ര​​ണ്ടു ഭാ​​ഗ​​ങ്ങ​​ളാ​​യാ​​ണു നാ​​റ്റാ ന​​ട​​ത്തു​​ക. മാ​​ത്ത​​മാ​​റ്റി​​ക്സ്, ജ​​ന​​റ​​ൽ ആ​​പ്റ്റി​​റ്റ്യൂ​​ഡ് എ​​ന്നി​​വ​​യി​​ൽ മ​​ൾ​​ട്ടി​​പ്പി​​ൾ ചോ​​യ്സ് ക്വ​​സ്റ്റ്യ​​ൻ മാ​​തൃ​​ക​​യി​​ലു​​ള്ള​​താ​​ണ് ആ​​ദ്യ പാ​​ർ​​ട്ട്. ഇ​​തി​​ന് ഉ​​ത്ത​​രം ഓ​​ണ്‍​ലൈ​​നാ​​യി രേ​​ഖ​​പ്പെ​​ടു​​ത്ത​​ണം. ഡ്രോ​​യിം​​ഗാ​​ണു ര​​ണ്ടാം ഭാ​​ഗം. ഇ​​തു പേ​​പ്പ​​ർ അ​​ധി​​ഷ്ഠി​​ത പ​​രീ​​ക്ഷ​​യാ​​ണ്. രാ​​വി​​ലെ പ​​ത്തു മു​​ത​​ൽ പ​​തി​​നൊ​​ന്നു വ​​രെ​​യാ​​ണ് ആ​​ദ്യ പാ​​ർ​​ട്ട്. 11.15 മു​​ത​​ൽ 1.15 വ​​രെ​​യാ​​ണ് ര​​ണ്ടാം പാ​​ർ​​ട്ട്. മാ​​ത്ത​​മാ​​റ്റി​​ക്സി​​ന് ര​​ണ്ടു മാ​​ർ​​ക്കി​​ന്‍റെ 20 ചോ​​ദ്യ​​ങ്ങ​​ളും ജ​​ന​​റ​​ൽ ആ​​പ്റ്റി​​റ്റ്യൂ​​ഡി​​ൽ ര​​ണ്ടു മാ​​ർ​​ക്കി​​ന്‍റെ 40 ചോ​​ദ്യ​​ങ്ങ​​ളും ഉ​​ണ്ടാ​​യി​​രി​​ക്കും. 40 മാ​​ർ​​ക്ക് വീ​​ത​​മു​​ള്ള ര​​ണ്ടു ചോ​​ദ്യ​​ങ്ങ​​ളാ​​ണു ഡ്രോ​​യിം​​ഗ് വി​​ഭാ​​ഗ​​ത്തി​​ലു​​ള്ള​​ത്. ആ​​കെ 200 മാ​​ർ​​ക്കി​​ന്‍റെ ചോ​​ദ്യ​​ങ്ങ​​ൾ. നെ​​ഗ​​റ്റീ​​വ് മാ​​ർ​​ക്ക് ഇ​​ല്ല. ഓ​​രോ പാ​​ർ​​ട്ടി​​ലും കു​​റ​​ഞ്ഞ​​ത് 25 ശ​​ത​​മാ​​നം മാ​​ർ​​ക്ക് നേ​​ട​​ണം. വി​​ജ​​യി​​ക്കാ​​ൻ എ​​ത്ര മാ​​ർ​​ക്ക് വേ​​ണ​​മെ​​ന്ന് കൗ​​ണ്‍​സി​​ൽ പ​​രീ​​ക്ഷാ ഫ​​ലം വി​​ല​​യി​​രു​​ത്തി തീ​​രു​​മാ​​നി​​ക്കും. 20192020 വ​​ർ​​ഷ​​ത്തേ​​ക്കു മാ​​ത്ര​​മാ​​ണു നാ​​റ്റാ സ്കോ​​റി​​നു പ്രാ​​ബ​​ല്യ​​മു​​ണ്ടാ​​യി​​രി​​ക്കു​​ക. സി​​ല​​ബ​​സ് വെ​​ബ്സൈ​​റ്റി​​ലു​​ണ്ട്.

ഒ​​രു ടെ​​സ്റ്റി​​ന് 1800 രൂ​​പ​​യാ​​ണ് അ​​പേ​​ക്ഷാ ഫീ​​സ്. ര​​ണ്ടു ടെ​​സ്റ്റി​​ലും പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​ന് 3500 രൂ​​പ. സം​​വ​​ര​​ണ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് ഇ​​ത് യ​​ഥാ​​ക്ര​​മം 1500, 2800 രൂ​​പ. ഇ​​ന്ത്യ​​ക്കു പു​​റ​​ത്ത് പ​​രീ​​ക്ഷാ കേ​​ന്ദ്രം തെ​​ര​​ഞ്ഞ​​ടു​​ക്കു​​ന്ന​​വ​​ർ ഒ​​രു പ​​രീ​​ക്ഷ​​യ്ക്ക് 10,000 രൂ​​പ​​യും ര​​ണ്ടു ടെ​​സ്റ്റി​​നും കൂ​​ടി 18,000 രൂ​​പ​​യും.
കേ​​ര​​ള​​ത്തി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം, എ​​റ​​ണാ​​കു​​ളം, തൃ​​ശൂ​​ർ, കോ​​ഴി​​ക്കോ​​ട്, ക​​ണ്ണൂ​​ർ, കോ​​ട്ട​​യം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ളു​​ണ്ട്. ഇ​​ന്ത്യ​​ക്കു പു​​റ​​ത്ത് ദു​​ബാ​​യി​​യി​​ലും പ​​രീ​​ക്ഷാ കേ​​ന്ദ്ര​​മു​​ണ്ട്.
50 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ പ്ല​​സ്ടു പാ​​സാ​​യ​​വ​​ർ​​ക്കും അ​​വ​​സാ​​ന വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​​പേ​​ക്ഷി​​ക്കാം. മാ​​ത്ത​​മാ​​റ്റി​​ക്സ് ഒ​​രു വി​​ഷ​​യ​​മാ​​യി പ​​ഠി​​ച്ചി​​രി​​ക്ക​​ണം.

വെ​​ബ്സൈ​​റ്റ്: www.nata.in. ഹെ​​ൽ​​പ് ലൈ​​ൻ: +91 8296744296.
More News