ആറ്, നാല്, രണ്ട് സെമസ്റ്റർ ബിരുദ പരീക്ഷകൾ
ആറ്, നാല്, രണ്ട് സെമസ്റ്റർ ബിരുദ പരീക്ഷകൾ വിജ്ഞാപനം ചെയ്തു. മാർച്ച് ആറിന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ പരീക്ഷകൾക്ക് ഈമാസം 23 മുതൽ 28 വരെ പിഴകൂടാതെയും ഫെബ്രുവരി രണ്ടുവരെ 160 രൂപ പിഴയോടെയും അപേക്ഷിക്കാം. 2016 അഡ്മിഷൻ വിദ്യാർഥികൾ ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റിനുള്ള ഫീസും പരീക്ഷാഫീസിനൊപ്പം അടയ്ക്കണം.
മാർച്ച് 19ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ പരീക്ഷകൾക്ക് ഫെബ്രുവരി 12 മുതൽ 18 വരെ പിഴകൂടാതെയും 22 വരെ 160 രൂപ പിഴയോടെയും അപേക്ഷിക്കാം. ഏപ്രിൽ നാലിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പരീക്ഷകൾക്ക് ഫെബ്രുവരി 20 മുതൽ 28 വരെ പിഴകൂടാതെയും മാർച്ച് എട്ടുവരെ 160 രൂപ പിഴയോടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
വിദ്യാർഥികൾക്ക് നിയന്ത്രണം
ഗ്രേസ് മാർക്ക് സംബന്ധമായ അടിയന്തര ജോലികൾ നടക്കുന്നതിനാൽ ഫെബ്രുവരി എട്ടുവരെ ബിരുദ പരീക്ഷകളുടെ ടാബുലേഷൻ സെക്ഷനുകളിലേക്ക് വിദ്യാർഥികളുടെ പ്രവേശനം ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വൈകുന്നേരം അഞ്ചു വരെയായി പരിമിതപ്പെടുത്തി.
ഒന്നാം സെമസ്റ്റർ എംഎഡ് ഹാൾടിക്കറ്റ്
23ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംഎഡ് നവംബർ 2018 പരീക്ഷയുടെ ഹാൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽനിന്ന് ഡൌൺലോഡ് ചെയ്യാം.
അഞ്ചാം സെമസ്റ്റർ എംസിഎ ഹാൾടിക്കറ്റ്
23ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ജനുവരി 2018 പരീക്ഷയുടെ ഹാൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഐടിഇസി കാസർഗോഡ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ഐടിഇസി നീലേശ്വരത്ത് പരീക്ഷയെഴുതണം.
മൂന്നാം സെമസ്റ്റർ എംഎ പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എംഎ അപ്ലൈഡ് ഇക്കണോമിക്സ്, ഹിസ്റ്ററി ഹെറിറ്റേജ് സ്റ്റഡീസ്, ആന്ത്രപ്പോളജി (നവംബർ 2018) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ ഫെബ്രുവരി രണ്ടിന് വൈകുന്നേരം അഞ്ചുവരെ സർവകലാശാലയിൽ സ്വീകരിക്കും.