University News
അ​ധ്യാ​പ​ക വി​ദ്യാ​ഭ്യാ​സം വെ​ല്ലു​വി​ളി​ക​ളും സാ​ധ്യ​ത​ക​ളും: സെ​മി​നാ​ര്‍ ആ​രം​ഭി​ച്ചു
തേ​ഞ്ഞി​പ്പ​ലം: വി​ദ്യാ​ഭ്യാ​സ പ​ഠ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ധ്യാ​പ​ക വി​ദ്യാ​ഭ്യാ​സം വെ​ല്ലു​വി​ളി​ക​ളും പു​തി​യ സാ​ധ്യ​ത​ക​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ ത്രി​ദി​ന അ​ന്താ​രാ​ഷ്‌​ട്ര സെ​മി​നാ​ര്‍ ആ​രം​ഭി​ച്ചു. വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ.​പി.​കെ.​അ​രു​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക വി​ദ്യാ​ഭ്യാ​സ​ത്തി​ലെ വെ​ല്ലു​വ​ളി​ക​ളും പ്ര​ശ്‌​ന​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ കേ​ര​ള ക​ലാ​മ​ണ്ഡ​ലം വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​ടി.​കെ.​നാ​രാ​യ​ണ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ര്‍​വ​ഹി​ച്ചു. പ്ര​ഫ.​പി.​ഉ​ഷ സ്വാ​ഗ​ത​വും ഡോ.​എ.​ഹ​മീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. മ​ലേ​ഷ്യ കെ​ബാം​ഗ്‌​സാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ലാ പ്ര​ഫ​സ​ര്‍ ഡോ. ​മു​ഹ​മ്മ​ദ് സ​ത്താ​ര്‍ റ​സൂ​ല്‍, മ​ലേ​ഷ്യ​യി​ലെ മ​ല​യാ​ള സ​ര്‍​വ​ക​ലാ​ശാ​ലാ വി​ദ്യാ​ഭ്യാ​സ ഫാ​ക്ക​ല്‍​ട്ടി ഡോ.​റോ​സ് അ​മ്‌​ന ബി​ന്‍​ത് അ​ബ്ദു​റ​ഹൂ​ഫ്, ഡോ.​ടി.​വ​സു​മ​തി, ഡോ.​സി.​എം. ബി​ന്ദു തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ സെ​ഷ​നു​ക​ള്‍ ന​യി​ച്ചു. സെ​മി​നാ​ര്‍ 31ന് ​സ​മാ​പി​ക്കും.

സെ​മി​നാ​ര്‍ ആ​രം​ഭി​ച്ചു

തേ​ഞ്ഞി​പ്പ​ലം: ഇം​ഗ്ലീ​ഷ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്ത്രീ ​സി​നി​മ​യി​ല്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ത്തു​ന്ന ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​ര്‍ ആ​രം​ഭി​ച്ചു. പ്ര​ശ​സ്ത സി​നി​മാ പ്ര​വ​ര്‍​ത്ത​ക അ​ര്‍​ച്ച​ന പ​ത്മി​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​മു​ര​ളീ​ധ​ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ര്‍​വ​ഹി​ച്ചു. ബൈ​ജു​രാ​ജ്, കു​ഞ്ഞി​ല എ​ന്നി​വ​ര്‍ വി​വി​ധ സെ​ഷ​നു​ക​ള്‍ ന​യി​ച്ചു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് സി​നി​മാ പ്ര​ദ​ര്‍​ശ​ന​വും ച​ര്‍​ച്ച​യും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. സെ​മി​നാ​ര്‍ 31ന് ​സ​മാ​പി​ക്കും.

ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു

തേ​ഞ്ഞി​പ്പ​ലം: ഗോ​ള്‍​ഡ​ന്‍ ജൂ​ബി​ലി ക്വാ​ളി​റ്റി ഇം​പ്രൂ​വ്‌​മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ര്‍​ക്ക് വി​വ​രാ​വ​കാ​ശ നി​യ​മ​ത്തെ​ക്കു​റി​ച്ചും ഓ​ഫീ​സ് ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും പ​രി​ശീ​ല​നം ന​ൽ​കി.

വി​വ​രാ​വ​കാ​ശ നി​യ​മം സം​സ്ഥാ​ന റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍ ല​ളി​ത് ബാ​ബു​വും ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ സി.​എ​സ്.​മോ​ഹ​ന​കൃ​ഷ്ണ​നും ക്ലാ​സു​ക​ള്‍ ന​യി​ച്ചു. സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​സി​സ്റ്റ​ന്‍റ് സെ​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, അ​സി​സ്റ്റ​ന്‍റു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്.


ഗോ​ത്ര ജീ​വി​ത വീ​ക്ഷ​ണ​ത്തി​ന​നു​സൃ​ത​മാ​യി പാ​ഠ്യ​പ​ദ്ധ​തി രൂ​പ​പ്പെ​ടു​ത്ത​ണം: പ്ര​ഫ.​ഗ്ലെ​ന്‍ കാ​ര്‍​ക്കോം​ഗ​ര്‍

തേ​ഞ്ഞി​പ്പ​ലം: ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളു​ടെ വ്യ​ത്യ​സ്ത ജീ​വി​ത വീ​ക്ഷ​ണ​ങ്ങ​ള്‍​ക്കും സ​മീ​പ​ന​ങ്ങ​ള്‍​ക്കും അ​നു​സൃ​ത​മാ​യി സ​ര്‍​വ​ക​ലാ​ശാ​ലാ, സ്‌​കൂ​ള്‍ പാ​ഠ്യ​പ​ദ്ധ​തി​ക​ള്‍ രൂ​പ​ക​ല്‍​പ്പ​ന ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന് പ്ര​ഫ.​ഗ്ലെ​ന്‍ കാ​ര്‍​ക്കോം​ഗ​ര്‍ . കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വ​യ​നാ​ട് ചെ​ത​ല​യ​ത്തെ ഗോ​ത്ര വ​ര്‍​ഗ പ​ഠ​ന​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ക്കു​ന്ന ത്രി​ദി​ന സെ​മി​നാ​റി​ന്‍റെ ര​ണ്ടാം ദി​നം "ഗോ​ത്ര മ​നഃ​ശാ​സ്ത്ര​വും പാ​ഠ്യ​പ​ദ്ധ​തി​യും' എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗോ​ത്ര വ​ര്‍​ഗ​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ടു​ക​ള്‍ മു​ഖ്യ​ധാ​രാ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ രീ​തി​ക​ളു​മാ​യി യോ​ജി​ച്ചു​പോ​കി​ല്ല. ഗോ​ത്ര വ​ര്‍​ഗ്ഗ​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ടു​ക​ള്‍​ക്ക് ഊ​ന്ന​ല്‍ ന​ല്‍​കു​ന്ന സ​ര്‍​വ​ക​ലാ​ശാ​ലാ സം​വി​ധാ​ന​ത്തി​ല്‍ പ്ര​തി​നി​ധാ​നം കൂ​ടു​ത​ല്‍ ഉ​റ​പ്പു​വ​രു​ത്താ​ന്‍ ക​ഴി​യും. അ​തി​ലേ​ക്കു​ള്ള കാ​ല്‍​വ​യ്പാ​ണ് ഗോ​ത്ര മ​നഃ​ശാ​സ്ത്രം എ​ന്ന പ​ഠ​ന​മേ​ഖ​ല​യെ​ന്ന് കാ​ര്‍​ക്കോം​ഗ​ര്‍ പ​റ​ഞ്ഞു. പ്ര​തി​നി​ധാ​ന​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യം: ദ​ളി​ത്, ആ​ദി​വാ​സി, ന്യൂ​ന​പ​ക്ഷം എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സെ​മി​നാ​ര്‍ ഇ​ന്ന് സ​മാ​പി​ക്കും.
More News