University News
ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ഭാ​ഗ​ത്തി​ൽ പു​നഃ​ക്ര​മീ​ക​ര​ണം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​യാ​റാ​ക്കു​ന്ന ചു​മ​ത​ല​യി​ൽ പു​നഃ​ക്ര​മീ​ക​ര​ണം ന​ട​ത്തി. ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ ചു​മ​ത​ല​യു​ള്ള അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ അ​വ​ധി​യി​ൽ പോ​യ​തി​നെ തു​ട​ർ​ന്നാ​ണ് പ​രീ​ക്ഷാ​വി​ഭാ​ഗ​ത്തി​ലെ മ​റ്റൊ​രു അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ​ക്ക് അ​ധി​ക ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​കു​ന്ന അ​പേ​ക്ഷ​ക​ളു​ടെ പ​രി​ശോ​ധ​ന​യി​ൽ കാ​ല​താ​മ​സം നേ​രി​ടാ​തി​രി​ക്കു​ന്ന​തി​നാ​ണ് പു​തി​യ ക്ര​മീ​ക​ര​ണം. സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച സെ​ക്‌​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മാ​യി ത​ന്നെ ന​ട​ക്കു​ന്ന​താ​ണെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​തൊ​രു ആ​ശ​ങ്ക​യും ആ​വ​ശ്യ​മി​ല്ലെ​ന്നും പ​രീ​ക്ഷാ​ക​ൺ​ട്രോ​ള​ർ അ​റി​യി​ച്ചു.

ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ അ​പേ​ക്ഷാ തീ​യ​തി​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ നേ​ര​ത്തെ തു​ട​ങ്ങു​ന്ന​തി​നാ​ൽ ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ (റ​ഗു​ല​ർ) അ​പേ​ക്ഷാ തീ​യ​തി​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി, മൈ​ക്രോ​ബ​യോ​ള​ജി (ന​വം​ബ​ർ 2018) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും ഫോ​ട്ടോ​കോ​പ്പി​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി എ​ട്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (ഏ​പ്രി​ൽ 2018) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

2018 മേ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദ​പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പൂ​ർ​ണ ഫ​ല​പ്ര​ഖ്യാ​പ​നം മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​കു​ന്ന​മു​റ​യ്ക്ക് ന​ട​ത്തും . മാ​ർ​ക്ക്, ഗ്രേ​ഡ്, ഗ്രേ​ഡ് പോ​യി​ന്‍റ് എ​ന്നി​വ​യി​ൽ മാ​റ്റ​മു​ള്ള​പ​ക്ഷം റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ഴി​കെ​യു​ള്ള​വ​ർ റി​സ​ൾ​ട്ട് മെ​മ്മോ​യു​ടെ ഡൗ​ൺ​ലോ​ഡ് ചെ​യ്ത പ​ക​ർ​പ്പും മാ​ർ​ക്ക് ലി​സ്റ്റും സ​ഹി​തം ടാ​ബു​ലേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ സ​മ​ർ​പ്പി​ക്ക​ണം.