ബിഎഎംഎസ് ഡിഗ്രി പരീക്ഷാഫലം
കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2018 ഒക്ടോബറിൽ നടത്തിയ ഫസ്റ്റ് ബിഎഎംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 സ്കീം) പരീക്ഷാഫലം, സെക്കൻഡ് ബിഎഎംഎസ് ഡിഗ്രി റെഗുലർ (2016 സ്കീം) പരീക്ഷാഫലം, 2018 സെപ്റ്റംബറിൽ നടത്തിയ തേർഡ് ബിഎഎംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2012 സ്കീം) പരീക്ഷാഫലം, തേർഡ് ബിഎഎംഎസ് പാർട്ട് 1 സപ്ലിമെന്ററി (2010 സ്കീം) പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു.
റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഫെബ്രുവരി എട്ടിനകം അപേക്ഷിക്കണം.