സ്കൂൾ ഓഫ് ഹെൽത്ത് പോളിസി ആൻഡ് പ്ലാനിംഗ് സ്റ്റഡീസിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്
കേരള ആരോഗ്യശാസ്ത്ര സർവകലാശാലക്കു കീഴിൽ തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ഹെൽത്ത് പോളിസി ആൻഡ് പ്ലാനിംഗ് സ്റ്റഡീസിൽ റിസർച്ച് അസിസ്റ്റന്റ് ആയി കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷാ ഫാറത്തിനും, വിദ്യാഭ്യാസ യോഗ്യത, വേതനം, പ്രായം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്കും സർവ്വകലാശാലാ വെബ് സൈറ്റ് www.kuhs.ac.in സന്ദർശിക്കുക. അപേക്ഷകൾ രജിസ്ട്രാർ, കേരള ആരോഗ്യശാസ്ത്ര സർവകലാശാല, മെഡിക്കൽ കോളജ് പി, തൃശൂർ 680596 എന്ന മേൽവിലാസത്തിൽ 2019 ഫെബ്രുവരി 15ന് അഞ്ചിനകം ലഭിച്ചിരിക്കണം.
പരീക്ഷാ അപേക്ഷ
കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2019 മാർച്ച് 13 മുതൽ ആരംഭിക്കുന്ന സെക്കന്റ് പ്രഫഷണൽ ബിയുഎം എസ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് ഫെബ്രുവരി 12 മുതൽ 19 വരെയുള്ള തീയതികളിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ഫെബ്രുവരി 21 വരേയും 315 രൂപ സൂപ്പർ ഫൈനോടുകൂടി ഫെബ്രുവരി 23 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
2019 മാർച്ച് 18 മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി (2010 & 2016 സ്കീം) പരീക്ഷക്ക് ഫെബ്രുവരി 11 മുതൽ 22 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ഫെബ്രുവരി 26 വരേയും 315 രൂപ സൂപ്പർ ഫൈനോടുകൂടി ഫെബ്രുവരി 27 വരേയും ഓൺലൈൻ രെജിസ്ട്രേഷൻ നടത്താം.
പ്രാക്ടിക്കൽ പരീക്ഷ
2019 ഫെബ്രുവരി 11 മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ഫാം ഡി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാ തിയതി
2019 ഫെബ്രുവരി 22 മുതൽ ആരംഭിക്കുന്ന ഫൈനൽ ബിഎച്ച്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷാ ടൈം ടേബിൾ പുനഃക്രമീകരിച്ച് പ്രസിദ്ധപ്പെടുത്തി.
2019 മാർച്ച് ഒന്ന് മുതൽ ആരംഭിക്കുന്ന രണ്ടാംവർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി (2010&2016 സ്കീം) തിയറി പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.