മൂന്ന്, നാല് സെമസ്റ്റർ എംഎ ഇംഗ്ലീഷ് സപ്ലിമെന്ററി പരീക്ഷകൾക്ക് അപേക്ഷിക്കാം
മൂന്ന്, നാല് സെമസ്റ്റർ എംഎ ഇംഗ്ലീഷ് സപ്ലിമെന്ററി (പ്രൈവറ്റ്) പരീക്ഷകൾക്ക് ആറു വരെയും 500 രൂപ പിഴയോടെ ഏഴു വരെയും 1000 രൂപ സൂപ്പർഫൈനോടെ എട്ടുവരെയും അപേക്ഷിക്കാം.
പരീക്ഷഫലം
2018 ഓഗസ്റ്റിലെ മൂന്നാം വർഷ ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.
എംഎസ്സി അന്തിമ സ്ഥാനപട്ടിക
2017 മേയിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്സി ബയോസ്റ്റാറ്റിസ്റ്റിക്സ് (പിജിസിഎസ്എസ്.) പരീക്ഷയുടെ അന്തിമ സ്ഥാനപട്ടിക പ്രസിദ്ധീകരിച്ചു. പാലാ സെന്റ് തോമസ് കോളജിലെ ഫെബ അന്ന വർഗീസ്, എം.ആർ. ജയലക്ഷ്മി, ബി. മാളവിക എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
2017 മേയിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്സി സുവോളജി (പിജി സിഎസ്എസ്) പരീക്ഷയുടെ അന്തിമ സ്ഥാനപട്ടിക പ്രസിദ്ധീകരിച്ചു. മൂവാറ്റുപുഴ നിർമല കോളജിലെ എം. ആതിര, കോട്ടയം സിഎംഎസ് കോളജിലെ അയന സുഗുണൻ, കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ ലിജി സജു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
2017 മേയിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് (പിജി സിഎസ്എസ്) പരീക്ഷയുടെ അന്തിമ സ്ഥാനപട്ടിക പ്രസിദ്ധീകരിച്ചു.
പിറവം ബിപിസി കോളജിലെ മെറിൻ അലിയാസ്, മാറന്പള്ളി എംഇഎസ് കോളജിലെ അമൃത ജയകുമാർ, ഏറ്റുമാനൂർ ഏറ്റുമാനൂരപ്പൻ കോളജിലെ നിമ്മി ഷാജി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
2016 ജൂണിലെ നാലാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് (പിജി സിഎസ്എസ്) പരീക്ഷയുടെ അന്തിമ സ്ഥാനപട്ടിക പ്രസിദ്ധീകരിച്ചു. ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളജിലെ ടി.ഡി. അഖില, അഞ്ജു ശശി, കോന്നി എസ്എഎസ് എസ്എൻഡിപി യോഗം കോളജിലെ എസ്. സൗമ്യ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.
സ്വീപ്പർ ഒഴിവ്
സർവകലാശാലയിൽ പാർട്ട് ടൈം സ്വീപ്പറുടെ ഒഴിവുണ്ട്. ദിവസേന രണ്ടു മണിക്കൂർ.
125 രൂപ. രണ്ടു മാസത്തേക്കുനിയമനം. സർവകലാശാലയുടെ എട്ടു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന 18നും 60നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
പത്താംക്ലാസിനു മേൽ യോഗ്യതയുള്ളവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷയോടൊപ്പം വോട്ടർ ഐഡി കാർഡ്, ആധാർ കാർഡിന്റെ പകർപ്പ് സഹിതം അസിസ്റ്റന്റ് രജിസ്ട്രാർ ഒന്ന് മുന്പാകെ 28നകം സമർപ്പിക്കണം.