University News
ഒന്നാം സെമസ്റ്റര്‍ യുജി പരീക്ഷാ കേന്ദ്രം
എട്ടിന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസംവിദേശകേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ ഒന്നാം സെമസ്റ്റര്‍ (സിയുസിബിസിഎസ്എസ്) ബിഎ,ബിഎസ് സി, ബിഎ അഫ്‌സല്‍ ഉല്‍ഉലമ, ബിഎംഎംസി റഗുലര്‍ ,സപ്ലിമെന്‍റിറി,ഇംപ്രൂവ്‌മെന്‍റ് പരീക്ഷയുടെ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ .
തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്‍മെന്‍റ് കോളജില്‍ രജിസ്റ്റര്‍ ചെയ്ത് കല്‍പകഞ്ചേരി ബാഫഖി യത്തീംഖാന ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജ് പരീക്ഷാ കേന്ദ്രമായി ലഭിച്ച സോഷ്യോളജി വിദ്യാർഥികള്‍ ബാഫഖി യത്തീംഖാന ബി.എഡ് ട്രെയിനിംഗ് കോളജില്‍ പരീക്ഷയ്ക്ക് ഹാജരാകണം.

അഫ്‌സല്‍ ഉല്‍ഉലമ പ്രിലിമിനറി പരീക്ഷാ കേന്ദ്രം

കായംകുളം മിലാദ്ഇഷെരീഫ് മെമ്മോറിയല്‍ കോളജ് കാലിക്കട്ട് സര്‍വകലാശാലയുടെ അഫ്‌സല്‍ ഉല്‍ഉലമ പ്രിലിമിനറി പരീക്ഷാ കേന്ദ്രമായി അനുവദിച്ചിട്ടുണ്ട്. അഫ്‌സല്‍ ഉല്‍ഉലമ പ്രിലിമിനറി ഒന്നാം വര്‍ഷം 2018 പ്രവേശനം റഗുലര്‍ , രണ്ടാം വര്‍ഷം 2016, 2017 പ്രവേശനം റഗുലര്‍ ,സപ്ലിമെന്‍ററി, രണ്ടാം വര്‍ഷം 2015 പ്രവേശനം സപ്ലിമെന്‍ററി പരീക്ഷക്ക് ഓണ്‍ലൈനായി ഏഴ് വരെയും 160 രൂപ പിഴയോടെ എട്ട് വരെയും ഫീസടച്ച് 11 വരെ രജിസ്റ്റര്‍ ചെയ്യാം. പരീക്ഷ മാര്‍ച്ച് ഒന്നിന് ആരംഭിക്കും.

പരീക്ഷ

കോഹിനൂര്‍ ഐഇടി, മറ്റ് കോളജുകളില്‍ പുനഃപ്രവേശനം നേടിയവര്‍ എന്നിവര്‍ക്കായുള്ള ഏഴാം സെമസ്റ്റര്‍ ബിടെക് (2014 സ്‌കീം) റഗുലര്‍ പരീക്ഷ 18ന് ആരംഭിക്കും.

അഞ്ചാം സെമസ്റ്റര്‍ ബിടെക് (2014 സ്‌കീം) റഗുലര്‍ , സപ്ലിമെന്‍ററി,ഇംപ്രൂവ്‌മെന്‍റ് , അഞ്ചാം സെമസ്റ്റര്‍ ബിടെക് , പാര്‍ട്ട്‌ടൈം ബിടെക് (2009 സ്‌കീം) സപ്ലിമെന്‍ററി പരീക്ഷ മാര്‍ച്ച് ആറിന് ആരംഭിക്കും.

മൂന്നാം സെമസ്റ്റര്‍ എം.ടെക് നാനോ സയന്‍സ് ആൻഡ് ടെക്‌നോളജി റഗുലര്‍,സപ്ലിമെന്‍ററി,ഇംപ്രൂവ്‌മെന്‍റ് പരീക്ഷ 18ന് ആരംഭിക്കും.

ബിആര്‍ക് പരീക്ഷ

ജനുവരി മൂന്നിന് ആരംഭിക്കാനിരുന്ന അഞ്ചാം സെമസ്റ്റര്‍ ബിആര്‍ക് (2012, 2004 സ്‌കീം2008 മുതല്‍ 2011 വരെ പ്രവേശനം) റഗുലര്‍ ,സപ്ലിമെന്‍ററി,ഇംപ്രൂവ്‌മെന്‍റ് പരീക്ഷ ഫെബ്രുവരി 18ന് ആരംഭിക്കും.

പരീക്ഷാഫലം

2018 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ അറബിക് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ .

ടോപ്പോളജി ദേശീയ സെമിനാര്‍

ഗണിത ശാസ്ത്ര പഠനവിഭാഗം ഏഴ്, എട്ട്, ഒമ്പത് തിയതികളില്‍ ടോപ്പോളജിയിലെ സമീപകാല പ്രവണതകള്‍ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന പരിപാടിയില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. പഠനവിഭാഗത്തില്‍ നിന്നും വിരമിക്കുന്ന ഡോ.പി.ടി.രാമചന്ദ്രന്‍റെ ബഹുമാനാര്‍ത്ഥമാണ് സെമിനാര്‍ . വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും events.uoc.ac.in/nsrtt2019 എന്ന ലിങ്ക് സന്ദര്‍ശിക്കുക.
More News