കേരള ആരോഗ്യശാസ്ത്ര സർവകലാശാല മാർച്ച് 11 മുതൽ ആരംഭിക്കുന്ന നാലാംവർഷ ബിഎസ്സി എംഎൽടി ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീം) പരീക്ഷയ്ക്ക് ഈമാസം 11 മുതൽ 16 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി 19 വരെയും 315 രൂപ സൂപ്പർ ഫൈനോടുകൂടി 21 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
മാർച്ച് 20 മുതൽ ആരംഭിക്കുന്ന തേർഡ് പ്രൊഫഷണൽ ബിഎസ്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2013 സ്കീം) മാർച്ച് 19 മുതൽ ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷണൽ ബിഎസ്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2013 സ്കീം) എന്നീ പരീക്ഷകൾക്ക് ഈമാസം 18 മുതൽ 22 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി 25 വരെയും 315 രൂപ സൂപ്പർ ഫൈനോടുകൂടി 27 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
മാർച്ച് 19 മുതൽ ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി സപ്ലിമെന്ററി (2012 സ്കീം) പരീക്ഷയ്ക്ക് ഈമാസം 19 മുതൽ 25 വരെയുള്ള തീയതികളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി 28 വരെയും 315 രൂപ സൂപ്പർ ഫൈനോടുകൂടി മാർച്ച് ഒന്നുവരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാ തിയതി
മാർച്ച് അഞ്ചു മുതലാരംഭിക്കുന്ന ഫൈനൽ ബിഎസ്എംഎസ് ഡിഗ്രി റെഗുലർ & സപ്ലിമെന്ററി (2013 സ്കീം) തിയറി പരീക്ഷാ ടൈം ടേബിൾ, മാർച്ച് ആറു മുതലാരംഭിക്കുന്ന ഫസ്റ്റ് ബിഎസ്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2013 & 2016 സ്കീം) തിയറി പരീക്ഷാ ടൈം ടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.
മാർച്ച് ആറു മുതലാരംഭിക്കുന്ന നാലാം വർഷ ബിഎസ്സി മെഡിക്കൽ മൈക്രോ ബയോളജി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മാർച്ച് ആറു മുതലാരംഭിക്കുന്ന നാലാം വർഷ ബിഎസ്സി മെഡിക്കൽ ബയോ കെമിസ്ട്രി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മാർച്ച് ആറു മുതൽ ആരംഭിക്കുന്ന ഫസ്റ്റ് സെമസ്റ്റർ എംഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.