കുസാറ്റ്: ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് സ്റ്റഡീസ് ഏർപ്പെടുത്തിയ (ഐയുസിഐപിആർഎസ്) ജസ്റ്റിസ് രാജഗോപാൽ അയ്യങ്കാർ സമ്മർ ഫേലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട അധ്യാപകർക്ക് വിഷയത്തെപ്പറ്റി ആഴത്തിൽ പഠിക്കാൻ മികച്ച അവസരമൊരുക്കുക എന്നതാണ് രണ്ടു മാസത്തെ വേനൽക്കാല കോഴ്സ് ലക്ഷ്യം വയ്ക്കുന്നത്. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും ciprs.cusat.ac.in സന്ദർശിക്കുക. ഫോണ്: 0484 2575074, 2575174.