University News
വൈവ വോ​​സി; ഡി​​സ​​ർ​​ട്ടേ​​ഷ​​ൻ സ​​മ​​ർ​​പ്പി​​ക്ക​​ണം
201617 ബാ​​ച്ച് എം​​ഫി​​ൽ (പൊ​​ളി​​റ്റി​​ക്സ് ആ​​ൻ​​ഡ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ വൈ​​വ ​​വോ​​സി 27ന് ​​രാ​​വി​​ലെ 10ന് ​​സ്കൂ​​ൾ ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് ആ​​ൻ​​ഡ് പൊ​​ളി​​റ്റി​​ക്സി​​ൽ ന​​ട​​ക്കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഡി​​സ​​ർ​​ട്ടേ​​ഷ​​നു​​ക​​ൾ 25ന് ​​മു​​ന്പാ​​യി സ​​മ​​ർ​​പ്പി​​ക്ക​​ണം.

സു​​ര​​ക്ഷാ ജീ​​വ​​ന​​ക്കാ​​രു​​ടെ ഒ​​ഴി​​വ്

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ താ​​ൽ​​ക്കാ​​ലി​​കാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ സു​​ര​​ക്ഷാ ജീ​​വ​​ന​​ക്കാ​​രെ നി​​യ​​മി​​ക്കു​​ന്നു. ദി​​വ​​സ​​വേ​​ത​​ന വ്യ​​വ​​സ്ഥ​​യി​​ൽ 30 സു​​ര​​ക്ഷാ​​ഭ​​ടന്മാ​​രെ​​യും എ​​ട്ടു വ​​നി​​താ ജീ​​വ​​ന​​ക്കാ​​രെ​​യു​​മാ​​ണ് നി​​യ​​മി​​ക്കു​​ന്ന​​ത്. ഒ​​രു വ​​ർ​​ഷ​​ത്തേ​​ക്കാ​​ണ് നി​​യ​​മ​​നം. നി​​യ​​മ​​ന​​ത്തി​​നു​​ള്ള ശാ​​രീ​​രി​​ക ക്ഷ​​മ​​താ പ​​രീ​​ക്ഷ 19, 20 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. പു​​രു​​ഷന്മാ​​ർ​​ക്കാ​​യി 19ന് ​​രാ​​വി​​ലെ 7.30നും ​​വ​​നി​​ത​​ക​​ൾ​​ക്കാ​​യി 20ന് ​​രാ​​വി​​ലെ 7.30നും ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ഫി​​സി​​ക്ക​​ൽ എ​​ജ്യൂ​​ക്കേ​​ഷ​​ൻ ഗ്രൗ​​ണ്ടി​​ലാ​​ണ് പ​​രീ​​ക്ഷ. യോ​​ഗ്യ​​ത: പു​​രു​​ഷന്മാ​​ർ വി​​മു​​ക്ത​​ഭ​​ട​​ൻ, ബി​​എ​​സ്എ​​ഫ്, സി​​ആ​​ർ​​പി​​എ​​ഫ് തു​​ട​​ങ്ങി സൈ​​നി​​ക, അ​​ർ​​ധ​​സൈ​​നി​​ക സേ​​വ​​ന പ​​രി​​ച​​യം. വ​​നി​​ത​​ക​​ൾ എ​​ൻ​​സി​​സി​​ ബി, സി ​​സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് നേ​​ടി​​യ​​വ​​ർ, എ​​ൻ​​എ​​സ്എ​​സി​​ൽ റി​​പ്പ​​ബ്ലി​​ക് പ​​രേ​​ഡി​​ൽ പ​​ങ്കെ​​ടു​​ത്ത​​വ​​ർ, ബി​​എ​​സ്എ​​ഫ് സി​​ആ​​ർ​​പി​​എ​​ഫ്, അ​​ർ​​ധ​​സൈ​​നി​​ക വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ സേ​​വ​​ന​​പ​​രി​​ച​​യം. താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ രേ​​ഖ​​ക​​ളു​​ടെ സ്വ​​യം​​സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ പ​​ക​​ർ​​പ്പു​​ക​​ളു​​മാ​​യി രാ​​വി​​ലെ ഏ​​ഴി​​ന് ഗ്രൗ​​ണ്ടി​​ലെ​​ത്ത​​ണം. ശാ​​രീ​​രി​​ക ക്ഷ​​മ​​താ പ​​രീ​​ക്ഷ​​യി​​ൽ വി​​ജ​​യി​​ക്കു​​ന്ന​​വ​​ർ​​ക്കു​​ള്ള അ​​ഭി​​മു​​ഖ പ​​രീ​​ക്ഷ 26, 27 തീ​​യ​​തി​​ക​​ളി​​ൽ രാ​​വി​​ലെ 8.30ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

ഡി​​പ്ലോ​​മ കോ​​ഴ്സ് പ്ര​​വേ​​ശ​​നം

സ​​ർ​​വ​​ക​​ലാ​​ശാ​​ല ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് ലൈ​​ഫ് ലോം​​ഗ് ലേ​​ണിം​​ഗ് ആ​​ൻ​​ഡ് എ​​ക്സ്റ്റ​​ൻ​​ഷ​​ൻ ന​​ട​​ത്തു​​ന്ന ഡി​​പ്ലോ​​മ കോ​​ഴ്സു​​ക​​ളി​​ലേ​​ക്ക് പ്ര​​വേ​​ശ​​നം നേ​​ടാം. ഡി​​പ്ലോ​​മ ഇ​​ൻ യോ​​ഗി​​ക് സ​​യ​​ൻ​​സ് കോ​​ഴ്സി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​നം 15ന് ​​രാ​​വി​​ലെ 10ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ലൈ​​ഫ് ലോം​​ഗ് ലേ​​ണിം​​ഗ് ആ​​ൻ​​ഡ് എ​​ക്സ്റ്റ​​ൻ​​ഷ​​ൻ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ൽ ന​​ട​​ക്കും. യോ​​ഗ്യ​​ത: പ്ല​​സ്ടു, പ്രി​​ഡി​​ഗ്രി ജ​​യം, സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ് ഇ​​ൻ യോ​​ഗി​​ക് സ​​യ​​ൻ​​സ് ജ​​യം. ഡി​​പ്ലോ​​മ ഇ​​ൻ ഓ​​ർ​​ഗാ​​നി​​ക് ഫാ​​മിം​​ഗ് കോ​​ഴ്സി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​നം 19ന് ​​ന​​ട​​ക്കും. യോ​​ഗ്യ​​ത: പ്ല​​സ്ടു, പ്രി​​ഡി​​ഗ്രി ജ​​യം, സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ് ഇ​​ൻ ഓ​​ർ​​ഗാ​​നി​​ക് ഫാ​​മിം​​ഗ് ജ​​യം.