University News
കൈ​റ്റ് വി​ക്‌​ടേ​ഴ​്സ് ചാ​ന​ൽ ഇ​നി 24 മ​ണി​ക്കൂ​റും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ സ​​​മ്പൂ​​​ർ​​​ണ വി​​​ദ്യാ​​​ഭ്യാ​​​സ ചാ​​​ന​​​ലാ​​​യ കൈ​​​റ്റ് വി​​​ക്‌​​​ടേ​​​ഴ്‌​​​സ് ഇ​​​നി മു​​​ത​​​ൽ 24 മ​​​ണി​​​ക്കൂ​​​റും സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും. പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ ലൈ​​​വ് സ്ട്രീ​​​മിം​​​ഗ്, ഷെ​​​ഡ്യൂ​​​ൾ, പ്ര​​​ധാ​​​ന പ​​​രി​​​പാ​​​ടി​​​ക​​​ൾ, മു​​​ൻ എ​​​പ്പി​​​സോ​​​ഡു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ കാ​​​ണാ​​​ൻ ക​​​ഴി​​​യു​​​ന്ന www.victers.kite.kerala.gov.in എ​​​ന്ന പു​​​തി​​​യ പോ​​​ർ​​​ട്ട​​​ലും, ഗൂ​​​ഗി​​​ൾ പ്ലേ ​​​സ്റ്റോ​​​റി​​​ൽ KITE VICTERS ആ​​​പ്പും സ​​​ജ്ജ​​​മാ​​​യി. ഡി​​​ടി​​​എ​​​ച്ച് ശൃം​​​ഖ​​​ല​​​യി​​​ൽ കൈ​​​റ്റ് വി​​​ക്‌​​​ടേ​​​ഴ്‌​​​സ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ൻ​​​ഡ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ കെ. ​​​അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത് അ​​​റി​​​യി​​​ച്ചു.

എ​​​സ്എ​​​സ്എ​​​ൽ​​​സി, പ്ല​​​സ്ടു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ‘ഓ​​​ർ​​​മ​​​യു​​​ണ്ടാ​​​ക​​​ണം’ എ​​​ന്ന പേ​​​രി​​​ൽ ത​​​ത്സ​​​മ​​​യ പ​​​രീ​​​ക്ഷാ സ​​​ഹാ​​​യ പ​​​രി​​​പാ​​​ടി സം​​​പ്രേ​​​ഷ​​​ണം തു​​​ട​​​ങ്ങി. എ​​​സ്എ​​​സ്എ​​​ൽ​​​സി ക്കാ​​​ർ​​​ക്ക് വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നും പ്ല​​​സ്ടു​​​ക്കാ​​​ർ​​​ക്ക് രാ​​​ത്രി 7.30 നും ​​​ആ​​​ണ് ലൈ​​​വാ​​​യി ഒ​​​രു മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള പ​​​രീ​​​ക്ഷാ സ​​​ഹാ​​​യ പ​​​രി​​​പാ​​​ടി. സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ നി​​​ന്നു ‘ലി​​​റ്റി​​​ൽ കൈ​​​റ്റ്‌​​​സ്’ അം​​​ഗ​​​ങ്ങ​​​ൾ ത​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ള്ള വാ​​​ർ​​​ത്ത​​​ക​​​ളും വി​​​ശേ​​​ഷ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ‘ലി​​​റ്റി​​​ൽ ന്യൂ​​​സ്’എ​​​ന്ന പു​​​തി​​​യ പ​​​രി​​​പാ​​​ടി​​​യും സം​​​പ്രേ​​​ഷ​​​ണം തു​​​ട​​​ങ്ങു​​​ന്നു​​​ണ്ട്.
More News