University News
എ​യിം​സ് പി​ജി കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്രാ​രം​ഭ ര​ജി​സ്ട്രേ​ഷ​ൻ 21 വ​രെ
മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്തു രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും പ്ര​​​മു​​​ഖ സ്ഥാ​​​പ​​​ന​​​മാ​​​യ ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ ഓ​​​ൾ ഇ​​​ന്ത്യാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ (എ​​​യിം​​​സ്) ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ബേ​​​സി​​​ക് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു. ഈ ​​​മാ​​​സം 21 വ​​​രെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം.

ബേ​​​സി​​​ക് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സ്വീ​​​ക​​​രി​​​ച്ച​​​തും നി​​​രാ​​​ക​​​രി​​​ച്ച​​​തു​​​മാ​​​യി വി​​​വ​​​ര​​​ങ്ങ​​​ൾ 26നു ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.​​​ബേ​​​സി​​​ക് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ അ​​​ന്തി​​​മ​​​നി​​​ല മാ​​​ർ​​​ച്ച് 11ന് ​​​പ്ര​​​ഖ്യാ​​​പി​​​ക്കും. ​മാ​​​ർ​​​ച്ച് 12 ന് ​​​പ്രോ​​​സ്പെ​​​ക്ട​​​സ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. ബേ​​​സി​​​ക് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ​​​ക്കു മാ​​​ത്ര​​​മേ ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യൂ.

എം​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്, എം​​​എ​​​സ്‌​​​സി (ബ​​​യോ കെ​​​മി​​​സ്ട്രി, ബ​​​യോ ഫി​​​സി​​​ക്സ്, ഫാ​​​ർ​​​മ​​​ക്കോ​​​ള​​​ജി, ഫി​​​സി​​​യോ​​​ള​​​ജി, പെ​​​ർ​​​ഫ്യൂ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി, റീ​​​പ്രൊ​​​ഡ​​​ക്ടീ​​​വ് ബ​​​യോ​​​ള​​​ജി ആ​​​ൻ​​​ഡ് ക്രി​​​മി​​​ന​​​ൽ എം​​​ബ്രി​​​യോ​​​ള​​​ജി, ന്യൂ​​​ക്ലി​​​യ​​​ർ മെ​​​ഡി​​​സി​​​ൻ ടെ​​​ക്നോ​​​ള​​​ജി, കാ​​​ർ​​​ഡി​​​യോ വാ​​​സ്കു​​​ല​​​ർ ഇ​​​മേ​​​ജിം​​​ഗ് ആ​​​ൻ​​​ഡ് എ​​​ൻ​​​ഡോ വാ​​​സ്കു​​​ലാ​​​ർ ടെ​​​ക്നോ​​​ള​​​ജീ​​​സ്) , എം ​​​ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി കോ​​​ഴ്സു​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്. ജൂ​​​ണ്‍ ര​​​ണ്ടി​​​നാ​​​ണു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ.

എം​​​എ​​​സ്‌​​​സി/ എം​​​ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി കോ​​​ഴ്സി​​​ന് എം​​​ബി​​​ബി​​​എ​​​സ്, ബി​​​ഡി​​​എ​​​സ്, ബി​​​വി​​​എ​​​സ്‌​​​സി, ബി​​​പി​​​ടി, ബി​​​എ​​​സ്‌​​​സി കോ​​​ഴ്സു​​​ക​​​ൾ 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. എം​​​എ​​​സ്‌​​​സി അ​​​നാ​​​റ്റ​​​മി, ബ​​​യോ​​​കെ​​​മി​​​സ്ട്രി, ബ​​​യോ​​​ഫി​​​സി​​​ക്സ്, ഫി​​​സി​​​യോ​​​ള​​​ജി, ഫാ​​​ർ​​​മ​​​ക്കോ​​​ള​​​ജി എ​​​ന്നി​​​വ​​​യ്ക്കും മു​​​ക​​​ളി​​​ൽ പ​​​റ​​​ഞ്ഞ​​​തു ത​​​ന്നെ​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള യോ​​​ഗ്യ​​​ത.
എം ​​​ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി​​​ക്ക് ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ ബി​​​ടെ​​​ക് നേ​​​ടി​​​യ​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

എം​​​എ​​​സ്‌​​​സി പെ​​​ർ​​​ഫ്യൂ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി കോ​​​ഴ്സി​​​നു ബോ​​​ട്ട​​​ണി, സു​​​വോ​​​ള​​​ജി, പെ​​​ർ​​​ഫ്യൂ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി എ​​​ന്നി​​​വ​​​യി​​​ൽ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും റി​​​പ്രൊ​​​ഡ​​​ക്ടീ​​​വ് ബ​​​യോ​​​ള​​​ജി ആ​​​ൻ​​​ഡ് ക്ലി​​​നി​​​ക്ക​​​ൽ എം​​​ബ്രി​​​യോ​​​ള​​​ജി കോ​​​ഴ്സി​​​ന് ബ​​​യോ​​​ള​​​ജി​​​യി​​​ലും ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും ന്യൂ​​​ക്ലി​​​യാ​​​ർ മെ​​​ഡി​​​സി​​​ൻ ടെ​​​ക്നോ​​​ള​​​ജി കോ​​​ഴ്സി​​​ന് ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ന്യൂ​​​ക്ലി​​​യാ​​​ർ മെ​​​ഡി​​​സി​​​ൻ, റേ​​​ഡി​​​യോ തെ​​​റാ​​​പ്പി എ​​​ന്നി​​​വ​​​യി​​​ൽ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും കാ​​​ർ​​​ഡി​​​യോ വാ​​​സ്കു​​​ലാ​​​ർ ഇ​​​മേ​​​ജിം​​​ഗ് ആ​​​ൻ​​​ഡ് എ​​​ൻ​​​ഡോ വാ​​​സ്കു​​​ലാ​​​ർ ടെ​​​ക്നോ​​​ള​​​ജി​​​ക്ക് റേ​​​ഡി​​​യോ​​​ഗ്രാ​​​ഫി​​​യി​​​ൽ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.എം​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് കോ​​​ഴ്സി​​​ന് 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് പാ​​​സാ​​​യ​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം അ​​​പേ​​​ക്ഷ​​​ക​​​ർ.
ഫോ​​​ണ്‍: 26589900, 26588500.
More News