ഫാം ഡി സപ്ലിമെന്ററി പരീക്ഷാഫലം
കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഡിസംബറിൽ നടത്തിയ രണ്ടാംവർഷ ഫാം ഡി സപ്ലിമെന്ററി പരീക്ഷാഫലം, നാലാംവർഷ ഫാം ഡി സപ്ലിമെന്ററി പരീക്ഷാഫലം, ഒന്നാംവർഷ ഫാം ഡി പോസ്റ്റ് ബേസിക് സപ്ലിമെന്ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു.
റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2019 ഫെബ്രുവരി 27നകം അപേക്ഷിക്കണം.
പരീക്ഷാഫലം
ഒക്ടോബറിൽ നടത്തിയ രണ്ടാംവർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിതഫീസടച്ചു കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഈമാസം 23നകം അപേക്ഷിക്കണം.
സപ്ലിമെന്ററി പരീക്ഷാ തീയതി പുനഃക്രമീകരിച്ചു
ഈമാസം 20 മുതൽ ആരംഭിക്കാനിരുന്ന എംഫിൽ ക്ലിനിക്കൽ എപ്പിഡെമിയോളജി ഡിഗ്രി സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് ആറിലേക്കു മാറ്റി പുനഃക്രമീകരിച്ചു.
പരീക്ഷാ അപേക്ഷ
2019 മാർച്ച് 11 മുതൽ ആരംഭിക്കുന്ന രണ്ടാംവർഷ ബിഎസ്സി എംഎൽടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് ഫെബ്രുവരി 15 മുതൽ 21 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി 25 വരേയും 315 രൂപ സൂപ്പർ ഫൈനോടുകൂടി 27 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാ തിയതി
മാർച്ച് 13 മുതൽ 22 വരെയുള്ള തീയതികളിലായി നടത്തുന്ന ഒന്നാംവർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.