അധ്യാപക പരിശീലനത്തിന് 20 വരെ അപേക്ഷിക്കാം
കാലിക്കട്ട് സർവകലാശാലാ വിദ്യാഭ്യാസ വിഭാഗത്തിന് കേന്ദ്ര മാനവശേഷി വികസന വകുപ്പ് അനുവദിച്ച അധ്യാപക പരിശീലന കേന്ദ്രത്തിൽ സർവകലാശാലാ/കോളജ് ശാസ്ത്ര, സാമൂഹിക ശാസ്ത്ര വിഭാഗം അധ്യാപകർക്ക് 23 മുതൽ മാർച്ച് ഒന്ന് വരെ മൂല്യനിർണയം ഉന്നത വിദ്യാഭ്യാസത്തിൽ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 20. അപേക്ഷാ ഫോറവും മറ്റ് വിവരങ്ങളും വെബ്സൈറ്റിൽ. ഫോൺ: 9495657594, 9446244359.
പരീക്ഷ
വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റർ ബിഎ/ ബിഎസ് സി/ ബികോം/ ബിബിഎ/ ബിഎംഎംസി/ ബിഎ അഫ്സൽഉൽഉലമ (സിസിഎസ്എസ്2012, 2013 പ്രവേശനം മാത്രം) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ മാർച്ച് 25ന് ആരംഭിക്കും.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റർ ബിഎ/ ബിഎ അഫ്സൽഉൽഉലമ/ ബിഎസ് സി/ ബിഎംഎംസി (സിയുസിബിസിഎസ്എസ്) ഏപ്രിൽ 2018 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് മാർച്ച് ഒന്ന് വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചലാൻ സഹിതം മാർച്ച് അഞ്ചിനകം ലഭിക്കണം.
എംഫിൽ സ്റ്റാറ്റിസ്റ്റിക്സ് ഒന്നാം സെമസ്റ്റർ (ഒക്ടോബർ 2017), രണ്ടാം സെമസ്റ്റർ (ജൂണ്‍ 2018) പരീക്ഷാഫലം വെബ്സൈറ്റിൽ.
എംസിഎ പുനർമൂല്യനിർണയ ഫലം
അഞ്ചാം സെമസ്റ്റർ എംസിഎ ഏപ്രിൽ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.