University News
എ​പി​സി, ഇ​ന്‍റേ​ണ​ൽ അ​സ​സ്മെ​ന്‍റ് മാ​ർ​ക്കു​ക​ൾ സ​മ​ർ​പ്പി​ക്കാം
നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ എ​പി​സി ഈ ​മാ​സം 20 മു​ത​ൽ 22 വ​രെ​യും ഇ​ന്‍റേ​ണ​ൽ അ​സ​സ്മെ​ന്‍റ് മാ​ർ​ക്കു​ക​ൾ മാ​ർ​ച്ച് ആ​റു മു​ത​ൽ 13 വ​രെ​യും ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. ഇ​ന്‍റേ​ണ​ൽ അ​സ​സ്മെ​ന്‍റ് മാ​ർ​ക്കു​ക​ൾ ഹാ​ർ​ഡ് കോ​പ്പി​യാ​യി മാ​ർ​ച്ച് 25ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു​മു​ന്പ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ല​ഭി​ക്ക​ണം. വി​ശ​ദ​മാ​യ സ​ർ​ക്കു​ല​ർ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫി​സി​ക്സ് ഡി​ഗ്രി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി​ഏ​പ്രി​ൽ 2019) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 25 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ വി​ജ്ഞാ​പ​നം

നാ​ലാം വ​ർ​ഷ ബി​എ​സ്‌​സി എം​ആ​ർ​ടി (ഫെ​ബ്രു​വ​രി 2019), സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി, മൈ​ക്രോ​ബ​യോ​ള​ജി, മോ​ളി​ക്കു​ലാ​ർ ബ​യോ​ള​ജി (മേ​യ് 2019) പ​രീ​ക്ഷ​ക​ളു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

സം​വാ​ദം 22ന്

​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മ​ല​യാ​ള​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന പ്രി​യ വ​ർ​ഗീ​സ് പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ൻ​മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം (ഓ​പ്പ​ണ്‍ ഡി​ഫ​ൻ​സ്) 22ന് ​രാ​വി​ലെ 11ന് ​ത​ല​ശേ​രി ബ്ര​ണ്ണ​ൻ കോ​ള​ജി​ലെ മ​ല​യാ​ള വി​ഭാ​ഗ​ത്തി​ലും ‌ജ്യോ​ഗ്ര​ഫി​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന കെ. ​സു​മേ​ഷ് പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ൻ​മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം (ഓ​പ്പ​ണ്‍ ഡി​ഫ​ൻ​സ്) അ​ന്നേ​ദി​വ​സം രാ​വി​ലെ പ​ത്തി​ന്സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​യ്യ​ന്നൂ​ർ ആ​ന​ന്ദ​തീ​ർ​ഥ കാ​ന്പ​സി​ലും ന​ട​ക്കും.

ഗ​സ്റ്റ് അ​ധ്യാ​പ​ക നി​യ​മ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലും സെ​ന്‍റ​റു​ക​ളി​ലും 2019 20 അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്ക് ക​രാ​ർ​വ്യ​വ​സ്ഥ​യി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രു​ടെ​യും കോ​ഴ്സ് ഡ​യ​റ​ക്ട​ർ​മാ​രു​ടെ​യും അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രു​ടെ​യും പാ​ന​ൽ ത​യാ​റാ​ക്കു​ന്ന​തി​നാ​യി യോ​ഗ്യ​ത​യു​ള്ള​വ​രി​ൽ​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 2019 20 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ഒ​ഴി​വു​ക​ളി​ലേ​ക്ക് ഗ​വ. അം​ഗീ​കാ​ര​ത്തി​ന് വി​ധേ​യ​മാ​യി ഈ ​പാ​ന​ലി​ൽ​നി​ന്ന് നി​യ​മ​നം ന​ട​ത്തും. ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 11 ആ​ണ്. അ​പേ​ക്ഷാ​ഫീ​സ് 220 രൂ​പ​യാ​ണ്. ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷാ ഫീ​സ് അ​ട​യ്ക്കേ​ണ്ട​ത്. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: യു​ജി​സി/​എ​ഐ​സി​ടി​ഇ/​എ​ൻ​സി​ടി​ഇ റൂ​ൾ​സ് പ്ര​കാ​ര​മു​ള്ള യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി: 01.01.2019 ന് 40 ​വ​യ​സ് ക​വി​യാ​ൻ പാ​ടി​ല്ല. എ​സ്\​സി, എ​സ്ടി, ഒ​ബി​സി, പി​എ​ച്ച് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് പ്രാ​യ​പ​രി​ധി​യി​ൽ നി​യ​മാ​നു​സൃ​ത ഇ​ള​വ് ല​ഭി​ക്കും. കോ​ഴ്സ് ഡ​യ​റ​ക്ട​ർ/​അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ത​സ്തി​ക​ക​ളി​ലേ​ക്ക് 70 വ​യ​സ് ക​വി​യാ​ത്ത വി​ര​മി​ച്ച കോ​ള​ജ്/​സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​ർ​ക്കും അ​പേ​ക്ഷി​ക്കാം. വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ഒ​ഴി​വു​ക​ളു​ടെ​യും സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള ത​സ്തി​ക​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് ഓ​ണ്‍​ലൈ​ൻ പേ​മെ​ന്‍റി​ന്‍റെ പ്രി​ന്‍റൗ​ട്ട് സ​ഹി​തം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ​ക്ക് 2019 മാ​ർ​ച്ച് 16 ന് ​മു​ന്പ് സ​മ​ർ​പ്പി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി www.kannuruniversity.ac.in