പുതുക്കിയ പരീക്ഷ തീയതി
കാലിക്കട്ട് സര്‍വകലാശാല ഫെബ്രുവരി 18ന് നടത്തേണ്ടിയിരുന്ന പരീക്ഷകളുടെ പുതുക്കിയ തിയതികള്‍
എംടെക് ഒന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി (ഫെബ്രുവരി 27), എംടെക് നാനോ സയന്‍സ് ആൻഡ് ടെക്നോളജി മൂന്നാം സെമസ്റ്റര്‍ റഗുലര്‍ /സപ്ലിമെന്ററി (ഫെബ്രുവരി 27), ബിടെക് 2014 സ്കീം ഏഴാം സെമസ്റ്റര്‍ (മാര്‍ച്ച് ഒന്ന്), എംസിഎ 2012 മുതല്‍ പ്രവേശനം നാലാം സെമസ്റ്റര്‍ റഗുലര്‍ /സപ്ലിമെന്റെറി (മാര്‍ച്ച ഒന്ന്), എംഫില്‍ ഒന്നാം സെമസ്റ്റര്‍ (ഫെബ്രുവരി 21).
പരീക്ഷാ അപേക്ഷ
ഫലം പ്രസിദ്ധീകരിച്ച ഒന്നാം സെമസ്റ്റര്‍ എംപിഎഡ് (2014 മുതല്‍ പ്രവേശനം) സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 21 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റര്‍ എംസിഎ സപ്ലിമെന്ററി (2012 മുതല്‍ പ്രവേശനം) പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി 26 വരെയും 160 രൂപ പിഴയോടെ മാര്‍ച്ച് ഒന്ന് വരെയും ഫീസടച്ച് മാര്‍ച്ച് അഞ്ച് വരെ രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷ
ബിപിഎഡ് റഗുലര്‍ /സപ്ലിമെന്ററി ഒന്നാം സെമസ്റ്റര്‍ മാര്‍ച്ച് ഏഴിനും, മൂന്നാം സെമസ്റ്റര്‍ മാര്‍ച്ച് ആറിനും ആരംഭിക്കും.
രണ്ടാം സെമസ്റ്റര്‍ എല്‍എല്‍ബി യൂണിറ്ററി (ത്രിവത്സരം2015 സ്കീം) റഗുലര്‍ /സപ്ലിമെന്ററി പരീക്ഷ 27ന് ആരംഭിക്കും.
ആറാം സെമസ്റ്റര്‍ ബിബിഎഎല്‍എല്‍ബി ഓണേഴ്സ് (2011 സ്കീം) റഗുലര്‍ /സപ്ലിമെന്ററി പരീക്ഷ 27ന് ആരംഭിക്കും.
പരീക്ഷാഫലം
2016 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബിടെക് (2004 സ്കീം) സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് രണ്ട് വരെ അപേക്ഷിക്കാം.
2018 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎ ഹിസ്റ്ററി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ .
രണ്ടാം വര്‍ഷ ബിഎസ്സി മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് ഒന്ന് വരെ അപേക്ഷിക്കാം.
എംഎസ്സി മാത്തമാറ്റിക്സ് മാര്‍ക്ക് ലിസ്റ്റ്
വിദൂരവിദ്യാഭ്യാസം എംഎസ്സി മാത്തമാറ്റിക്സ് പ്രീവിയസ് (മേയ് 2017), ഫൈനല്‍ (ഏപ്രില്‍ 2018) പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത മെയിന്‍ കേന്ദ്രത്തില്‍ നിന്നും 25 മുതല്‍ വിതരണം ചെയ്യും.