നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി മാര്‍ച്ച് 16 വൈകുന്നേരം അഞ്ച് മണി. പ്രതിമാസ മൊത്തവേതനം: 35,000 രൂപ. പ്രായം 2019 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവ് അനുവദിക്കും. വിവരങ്ങള്‍ വെബ്സൈറ്റില്‍ .
പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ബിആര്‍ക് റഗുലര്‍ /സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ മാര്‍ച്ച് 18ന് ആരംഭിക്കും.
അഞ്ചാം സെമസ്റ്റര്‍ ബിആര്‍ക് (2012, 2004 സ്കീം2008 മുതല്‍ 2011 വരെ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ മാര്‍ച്ച് ആറിന് ആരംഭിക്കും.
എംസിഎ സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷയില്‍ മാറ്റം
എംസിഎ രണ്ട്, നാല് സെമസ്റ്റര്‍ (2010, 2011 പ്രവേശനം) സ്പെഷല്‍ സപ്ലിമെന്ററി മാര്‍ച്ച് ഒന്നിന് നടത്താനിരുന്ന എംസിഎ 10 201 ഗ്രാഫ് തിയറി ആൻഡ് കോമ്പിനേറ്ററിക്സ് പരീക്ഷ മാര്‍ച്ച് 15നും, ഫെബ്രുവരി 18ന് നടത്തേണ്ടിയിരുന്ന എംസിഎ 10 4014 ക്രിപ്റ്റോഗ്രാഫി ആന്റ് നെറ്റ്വര്‍ക്ക് സെക്യൂരിറ്റി പരീക്ഷ മാര്‍ച്ച് ഒന്നിനും നടത്തും.
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റര്‍ എംഎസ്സി റേഡിയേഷന് ഫിസിക്സ് (2015 മുതല്‍ പ്രവേശനം) റഗുലര്‍ /സപ്ലിമെന്ററി/ഇംപ്രൂവവ്മെന്റ് പരീക്ഷക്ക് പിഴകൂടാതെ മാര്‍ച്ച് അഞ്ച് വരെയും 160 രൂപ പിഴയോടെ മാര്‍ച്ച് ഏഴ് വരെയും സാധാരണ ഫോമില്‍ അപേക്ഷിക്കാം.
27 മുതല്‍ നടത്താനിരുന്ന എല്‍എല്‍ബി പരീക്ഷ മാറ്റി
27 മുതല്‍ നടത്താനിരുന്ന ആറാം സെമസ്റ്റര്‍ ബിബിഎഎല്‍എല്‍ബി (ഓണേഴ്സ്, 2011 സ്കീം), രണ്ടാം സെമസ്റ്റര്‍ എല്‍എല്‍ബി യൂണിറ്ററി (ത്രിവത്സരം, 2015 സ്കീം) റഗുലര്‍ /സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റി.
ബിവോക് പ്രാക്ടിക്കല്‍ മാറ്റി
27 മുതല്‍ മാര്‍ച്ച് രണ്ട് വരെ നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ ബിവോക് മള്‍ട്ടിമീഡിയ/ബ്രോഡ്കാസ്റ്റിംഗ് ജേര്‍ണലിസം പ്രാക്ടിക്കല്‍ പരീക്ഷ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
എംഎ ഹിന്ദി പ്രീവിയസ് മാര്‍ക്ക് ലിസ്റ്റ്
2018 മേയില്‍ നടത്തിയ വിദൂരവിദ്യാഭ്യാസം എംഎ ഹിന്ദി പ്രീവിയസ് പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് പരീക്ഷ എഴുതിയ കേന്ദ്രത്തില്‍ നിന്ന് 28 മുതല്‍ വിതരണം ചെയ്യും.
പാറമേക്കാവ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജില്‍ പരീക്ഷ എഴുതിയവര്‍ ശ്രീ കേരളവര്‍മ്മ കോളജില്‍ നിന്നും മൊകേരി ഗവണ്മെന്റ് കോളജില്‍ പരീക്ഷ എഴുതിയവര്‍ മടപ്പള്ളി ഗവണ്മെന്റ് കോളജില്‍ നിന്നും മാര്‍ക്ക് ലിസ്റ്റുകള്‍ കൈപ്പറ്റണം.
പരീക്ഷാഫലം
2018 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎസ്സി അപ്ലൈഡ് പ്ലാന്റ് സയന്‍സ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ .
എംകോം മൂല്യനിര്‍ണയ ക്യാമ്പ്
ഒന്നാം സെമസ്റ്റര്‍ എംകോം (സിയുസിഎസ്എസ്) പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് മാര്‍ച്ച് ആറിന് തൃശൂര്‍ സെന്റ് തോമസ് കോളജിലും (തൃശൂര്‍ സോണ്‍), നെന്മാറ എന്‍എസ്എസ് കോളജിലും (പാലക്കാട് സോൺ), തിരൂരങ്ങാടി പിഎസ്എംഒ കോളജിലും (മലപ്പുറം സോൺ), കോഴിക്കോട് ഗവണ്മെന്റ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജിലും (കോഴിക്കോട്, വയനാട് സോൺ) നടക്കും. പിജി ക്ലാസുകളില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ അധ്യാപന പരിചയമുള്ളവര്‍ ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ കണ്ട്രോളര് അറിയിച്ചു.