മൂന്നാം സെമസ്റ്റർ എംപിഎഡ്, ബിപിഎഡ് ഡിഗ്രി (റഗുലർ/സപ്ലിമെന്ററി) നവംബർ 2018 പരീക്ഷയുടെഫലം പ്രസിദ്ധീകരിച്ചു.
ജേർണലിസം പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ഡിഗ്രി (റഗുലർ/സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്), ഒന്നാം സെമസ്റ്റർ എംസിജെ ഡിഗ്രി (സപ്ലിമെന്ററി2016നും അതിനുമുന്പുമുള്ള അഡ്മിഷൻ) ഒക്ടോബർ 2018 പരീക്ഷ എഴുതിയ ശ്രീകണ്ഠപുരം എസ്ഇഎസ് കോളജിലെ വിദ്യാർഥികളുടെയും ഒന്നാം സെമസ്റ്റർ എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ഡിഗ്രി (ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2018 പരീക്ഷ എഴുതിയ അങ്ങാടിക്കടവ് ഡോൺബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികളുടെയും പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ മാർച്ച് 12ന് വൈകുന്നേരം അഞ്ചുവരെ സർവകലാശാലയിൽ സ്വീകരിക്കും.
പ്രായോഗിക പരീക്ഷ
മൂന്നാം സെമസ്റ്റർ എംസിഎ ഡിഗ്രി (റഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി ജനുവരി 2019) പ്രായോഗിക പരീക്ഷകൾ മാർച്ച് ഏഴു മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും.
എംഎസ്സി കെമിസ്ട്രി ഡിഗ്രി (റഗുലർ/സപ്ലിമെന്ററി ഏപ്രിൽ 2019) രണ്ടാം സെമസ്റ്റർ പ്രായോഗിക പരീക്ഷകൾ മാർച്ച് ഏഴു മുതലും നാലാം സെമസ്റ്റർ പ്രോജക്ട് മൂല്യനിർണയം/പ്രായോഗിക/വാചാ പരീക്ഷകൾ മാർച്ച് 18 മുതലും വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും.
നാലാം സെമസ്റ്റർ ബിബിഎ ഏവിയേഷൻ ഹോസ്പിറ്റാലിറ്റി ഡിഗ്രി (സിബിസിഎസ്എസ് റഗുലർ) പ്രായോഗിക/വാചാ പരീക്ഷകൾ മാർച്ച് ആറിന് എംഎം നോളജ് ആർട്സ് ആൻഡ് സയൻസ് കോളജിൽ നടക്കും.
പരീക്ഷകൾക്ക് രജിസ്റ്റർചെയ്ത വിദ്യാർഥികൾ അതത് കോളജുകളുമായും പരീക്ഷാകേന്ദ്രങ്ങളുമായും ബന്ധപ്പെടണം.
നാലാം സെമസ്റ്റർ ബിരുദ പരീക്ഷാ ടൈംടേബിൾ
മാർച്ച് 19ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ ( 20092013 അഡ്മിഷൻ സപ്ലിമെന്ററി, ഏപ്രിൽ 2019) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.