University News
ടൈം​ടേ​ബി​ൾ
മാ​ർ​ച്ചി​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്ന്, അ​ഞ്ച് സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് പ​രീ​ക്ഷ​യു​ടേ​യും (2008 സ്കീം) ​അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2013 സ്കീം) ​പ​രീ​ക്ഷ​യു​ടേ​യും ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

13ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ (2011 (സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ഷ്മ പ​രി​ശോ​ധ​ന​യും പു​ന: പ​രി​ശോ​ധ​ന​യും

ബി​കോം ഡി​ഗ്രി (ആ​ന്വ​ൽ) ഒ​ന്നാം വ​ർ​ഷ റ​ഗു​ല​ർ & ഇം​പ്രൂ​വ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ളും, ര​ണ്ടാം വ​ർ​ഷ റ​ഗു​ല​ർ പാ​ർ​ട്ട് ഒ​ന്നും ര​ണ്ടും എ​ഴു​തി​യ ഓ​ണ്‍​ലൈ​ൻ, സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ളും ഉ​ത്ത​ര ക​ട​ലാ​സ് പു​ന: പ​രി​ശോ​ധ​ന​യ്ക്കും, സൂ​ക്ഷ​മ പ​രി​ശോ​ധ​ന​യ്ക്കും 25 നു ​മു​ൻ​പാ​യി ഓ​ണ്‍​ലൈ​ൻ വ​ഴി അ​പേ​ക്ഷി​ക്ക​ണം. മ​റ്റു​ള​ള​വ​ർ അ​പേ​ക്ഷാ ഫോം ​വ​ഴി നേ​രി​ട്ട് അ​പേ​ക്ഷി​ക്ക​ണം.

പ​ഠ​ന​വൈ​ക​ല്യ​ക്ലി​നി​ക്ക്

മ​ന:​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ൽ പ​ഠ​ന​വൈ​ക​ല്യ ക്ലി​നി​ക്ക് ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു​ണ്ട്. കു​ട്ടി​ക​ളു​ടെ പ​ഠ​ന, വൈ​കാ​രി​ക, സ്വ​ഭാ​വ പ്ര​ശ്ന​ങ്ങ​ളെ ക​ണ്ടെ​ത്തു​ക​യും അ​തി​നു​വേ​ണ്ട പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ക​യും ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ക​യു​മാ​ണ് ക്ലി​നി​ക്കി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. പ​ഠ​ന​വൈ​ക​ല്യ​ങ്ങ​ളെ കു​റി​ച്ചു​ള​ള എം​ഫി​ൽ കോ​ഴ്സി​ന്‍റെ ഭാ​ഗ​മാ​യ ഈ ​സേ​വ​നം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. ഈ ​വ​ർ​ഷ​ത്തെ പ​ഠ​ന​വൈ​ക​ല്യ നി​ർ​ണ​യ ക്യാ​ന്പി​നാ​യി 12ന് ​മു​ൻ​പാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. 9447769036, 8891859994, 8113059371. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഡോ: ​ബി​ന്ദു. പി. ​കോ ഓ​ഡി​നേ​റ്റ​ർ ( പ​ഠ​ന​വൈ​ക​ല്യം) മ​ന:​ശാ​സ്ത്ര വി​ഭാ​ഗം, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, കാ​ര്യ​വ​ട്ടം, എ​ന്ന വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടു​ക.

പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം

സോ​ഷ്യോ​ള​ജി വ​കു​പ്പി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ശ​നി​യാ​ഴ്ച പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ത്തു​ന്നു. 1969 മു​ത​ലു​ള്ള എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളേ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു. ഫോ​ണ്‍. 9847524317, 8075498636.