എംബിഎ ഫുൾടൈം/പാർട്ട്ടൈം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കോമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ്, സർവകലാശാലാ സ്വാശ്രയ കേന്ദ്രങ്ങൾ (ഫുൾടൈം/പാർട്ട്ടൈം), സാശ്രയ കോളേജുകൾ എന്നിവയിൽ എംബിഎ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സർവകലാശാലാ ഫണ്ടിലേക്ക് ഇപെയ്മെന്റായി 525 രൂപ (എസ് സി/എസ് ടി 177 രൂപ) ഫീസടച്ച് 20നകം ഓണ്ലൈനായി രജിസ്റ്റർ ചെയ്യണം. സ്വാശ്രയ കോളജുകളിലെ മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് രജിസ്റ്റർ ചെയ്യണം.
യോഗ്യത: കാലിക്കട്ട് സർവകലാശാലയുടെ അല്ലെങ്കിൽ എഐസിടിഇ/യുജിസി അംഗീകരിച്ച മറ്റേതെങ്കിലും സർവകലാശാല/സ്ഥാപനത്തിന്റെ 50% മാർക്കിൽ കുറയാത്ത ബിരുദം. ബിരുദ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. യോഗ്യതാ മാർക്ക് ലിസ്റ്റിന്റെ ഒറിജിനൽ സെപ്തംബർ 30നകം സമർപ്പിക്കണം. മറ്റ് സർവകലാശാല/സ്ഥാപനത്തിൽ നിന്നുള്ള ബിരുദധാരികൾ റഗുലർ സ്ട്രീമിൽ (10+2+3 അല്ലെങ്കിൽ 10+2+4) പഠനം പൂർത്തീകരിച്ചവരാവണം. അപേക്ഷകർ കെമാറ്റ് കേരള/സിമാറ്റ്/കാറ്റ് യോഗ്യത നേടിയിരിക്കണം.
അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ (എസ് സി/എസ്ടി വിഭാഗം കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഹാജരാക്കണം) എന്നിവ സഹിതം 20ന് വൈകുന്നേരം അഞ്ച് മണിക്കകം ഹെഡ് ഓഫ് ദി ഡിപ്പാർട്ടുമെന്റ്, ഡിപ്പാർട്ടുമെന്റ് ഓഫ് കോമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ്, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, കാലിക്കട്ട് യൂണിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തിൽ സമർപ്പിക്കണം. വിവരങ്ങൾ (www.cuonline.ac.in വെബ്സൈറ്റിൽ. ഫോണ് : 0494 2407363, 2407016.
ഇകണ്ടന്റ് ഡവലപ്മെന്റിൽ ദേശീയ ശിൽപശാല
അറബി പഠനവിഭാഗവും കണ്സോർഷ്യം ഫോർ ഇൻഫർമേഷൻ പ്രഫഷണൽസ് ഇന്ത്യയും സംയുക്തമായി 29, 30 തിയതികളിൽ ഇകണ്ടന്റ് ഡവലപ്മെന്റിൽ ദേശീയ ശിൽപശാല സംഘടിപ്പിക്കുന്നു. സ്മാർട്ട് ഫോണുകളിലും കംപ്യൂട്ടറുകളിലും വ്യത്യസ്ത സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് കുറ്റമറ്റതും ആകർഷണീയവുമായ ഇകണ്ടന്റുകൾ നിർമ്മിക്കുന്നതിൽ നൈപുണ്യം നൽകുക എന്നതാണ് ശിൽപശാലയുടെ ലക്ഷ്യം. ലക്സിസ് ഓഡിയോ എഡിറ്റർ, പവർ ഡയറക്ടർ, ഡിയു റിക്കാർഡർ, ഒഡാസിറ്റി, കാംട്ടേഷ്യ തുടങ്ങിയ സോഫ്റ്റുവെയറുകളുടെ ഉപയോഗം പരിശീലിപ്പിക്കും. വിദ്യാഭ്യാസ വിചക്ഷണർ, അധ്യാപകർ, ഗവേഷകർ, വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. ഫോണ് : 9895287042, 9495765760.
പരീക്ഷാ നടത്തിപ്പ്: അധ്യാപകർ ചെക്കുകൾ കൈപ്പറ്റണം
വിവിധ പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് പ്രതിഫലമായി നൽകിയ ചെക്കുകളുടെ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ (www.uoc.ac.in){]kn²oIcn¨n«p. നേരിട്ടോ/അധികാരപ്പെടുത്തിയ കത്തുമായോ സർവകലാശാലാ ഫിനാൻസ്എക്സാം അക്കൗണ്ട്സ് വിഭാഗവുമായി ബന്ധപ്പെട്ട് കൈപ്പറ്റണം.
എൽഎൽബി സ്പെഷൽ സപ്ലിമെന്ററി പരീക്ഷ
എൽഎൽബി (2008 സ്കീം) ആറാം സെമസ്റ്റർ (ത്രിവത്സരം2008 മുതൽ 2012 വരെ പ്രവേശനം), പത്താം സെമസ്റ്റർ (പഞ്ചവത്സരം2008 മുതൽ 2010 വരെ പ്രവേശനം) സ്പെഷൽ സപ്ലിമെന്ററി പരീക്ഷ 18ന് ആരംഭിക്കും. ഹാൾടിക്കറ്റ് വെബ്സൈറ്റിൽ.
2005 മുതൽ പ്രവേശനം നേടി എല്ലാ അവസരങ്ങളും കഴിഞ്ഞ ബികോം വിദ്യാർഥികൾക്കുള്ള പാർട്ട് മൂന്ന് (പേപ്പർ ഒന്ന് മുതൽ പതിനേഴ് വരെ) സ്പെഷൽ സപ്ലിമെന്ററി പരീക്ഷ 27ന് ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാവും.
ബിഎസ് സി മാത്തമാറ്റിക്സ് എക്സാമിനേഴ്സ് മീറ്റിംഗ്
ആറാം സെമസ്റ്റർ ബിഎസ് സി മാത്തമാറ്റിക്സ് പ്രോജക്ട്/വൈവ പരീക്ഷയുമായി ബന്ധപ്പെട്ട എക്സാമിനേഴ്സ് മീറ്റിംഗിന് തൃശൂർ ജില്ലയിലെ കോളജുകളിലെ മാത്തമാറ്റിക്സ് അധ്യാപകർ 21ന് രാവിലെ 10.30ന് തൃശൂർ ശ്രീ കേരളവർമ്മ കോളജിൽ ഹാജരാകണം.
എംഎ മലയാളം മൂല്യനിർണയ ക്യാന്പ്
ഒന്നാം സെമസ്റ്റർ എംഎ മലയാളം (സിയുസിഎസ്എസ്) ഡിസംബർ 2018 പരീക്ഷയുടെ മൂല്യനിർണയ ക്യാന്പ് 12ന് പട്ടാന്പി എസ്എൻജിഎസ് കോളജിൽ നടക്കും. പിജി ക്ലാസുകളിൽ ഒരു വർഷത്തിൽ കൂടുതൽ അധ്യാപന പരിചയമുള്ളവർ ക്യാന്പിൽ നിർബന്ധമായും ഹാജരാകണമെന്ന് പരീക്ഷാ കണ്ട്രോളർ അറിയിച്ചു.
സിൻഡിക്കറ്റിലേക്ക് ആറുപേരെ നോമിനേറ്റ് ചെയ്തു
ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള ആറു പേരെ കാലിക്കട്ട്സർവകലാശാലാ സിൻഡിക്കറ്റിലേക്ക് സർക്കാർ നോമിനേറ്റ് ചെയ്തു. ഡോ. പി. വിജയരാഘവൻ, കെ.കെ. ബാലകൃഷ്ണൻ, പ്രഫ. കെ.ഡി. ബാഹുലേയൻ, ഡോ. ഷംസാദ് ഹുസൈൻ, യൂജിൻ മൊരേലി, കെ.കെ. ഹനീഫ എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്. ഇതിൽ ഡോ. പി. വിജയരാഘവൻ, കെ.കെ. ബാലകൃഷ്ണൻ, കെ.കെ. ഹനീഫ എന്നീ മൂന്ന് പേർ നിലവിൽ അംഗങ്ങളാണ്.
സ്പെസിമെൻ കളക്ടർ, ഫാർമസിസ്റ്റ് അഭിമുഖങ്ങൾ മാറ്റി
സ്പെസിമെൻ കളക്ടർ (ബോട്ടണി) തസ്തികയിലേക്ക് 11നും, ഫാർമസിസ്റ്റ് തസ്തികയിലേക്ക് 12നും നടത്താനിരുന്ന അഭിമുഖങ്ങൾ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.