ബിഎ, ബികോം (പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷാകേന്ദ്രങ്ങൾ
അഞ്ചും ആറും സെമസ്റ്റർ ബിഎ, ബികോം (പ്രൈവറ്റ് രജിസ്ട്രേഷൻ സിബിസിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷകൾ 15 മുതൽ ആരംഭിക്കും. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷ ഫലം
2018 ജൂണിലെ രണ്ടാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് (റെഗുലർ, സപ്ലിമെന്ററി, ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.
പരീക്ഷ തീയതി
നാലാം സെമസ്റ്റർ എംഎ പ്രൈവറ്റ് (2016 അഡ്മിഷൻ റെഗുലർ, 2016ന് മുന്‍പുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ അദാലത്ത് സ്പെഷൽ മേഴ്സി ചാൻസ് 2018) മാർച്ച് 2019 പരീക്ഷയുടെ ആയുർവേദ, ന്യായ കുസുമഞ്ജലി ഓഫ് ഉദയന എന്നീ പേപ്പറുകൾ യഥാക്രമം 27, 29 തീയതികളിൽ നടക്കും.
നാലാം സെമസ്റ്റർ സിബിസിഎസ്എസ് യുജി (2013 2016 അഡ്മിഷൻ റീഅപ്പിയറൻസ്) മാർച്ച് 2019 പരീക്ഷയുടെ ഹിസ്റ്ററി: ട്രാൻസിഷൻ ടു ദി കണ്ടംപററി വേൾഡ് എന്ന പേപ്പറിന്റെ പരീക്ഷ 26ന് നടക്കും. പരീക്ഷയുടെ സമയം, കേന്ദ്രം എന്നിവയ്ക്കു മാറ്റമില്ല.
പ്രാക്ടിക്കൽ
2018 ഡിസംബറിലെ ഒന്നാം സെമസ്റ്റർ സൈബർ ഫോറൻസിക് (സിബിസിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 13, 14 തീയതികളിൽ കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
എംഫിൽ സീറ്റൊഴിവ്
സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിൽ എംഫിൽ കംപ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ എസ്ടി വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. 14ന് രാവിലെ 10ന് നേരിട്ട് ഹാജരാകണം. ഫോൺ: 04812731037.
സർവകലാശാല സ്കൂൾ ഓഫ് എൻവയണ്മെന്റൽ സയൻസിൽ എംഫിൽ കോഴ്സിൽ എസ്ടി വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. 13ന് ഉച്ചകഴിഞ്ഞു ഒന്നിനു മുന്‍പായി പഠനവകുപ്പിൽ രേഖകളുമായി ഹാജരാകണം. ഫോൺ: 04812732120.
പ്രബന്ധങ്ങൾ അയയ്ക്കാം
സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് ’ഹിസ്റ്ററീസ് ഓഫ് ജെൻഡർ: ട്രാൻസ് ഡിസിപ്ലിനറി അപ്രോച്ചസ്’ എന്ന വിഷയത്തിൽ ദ്വിദിന രാജ്യാന്തര കോണ്‍ഫറൻസ് സംഘടിപ്പിക്കും. 22, 23 തീയതികളിലാണ് കോണ്‍ഫറൻസ്. പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ താല്പര്യമുള്ള ഗവേഷകർ 15 ന് മുന്‍പായി സംഗ്രഹങ്ങൾ അയയ്ക്കണം.. തെരഞ്ഞെടുക്കപ്പെടുന്ന ഗവേഷകരെ 16ന് വിവരം അറിയിക്കും.
ഫിസിക്സ്: ശില്പശാല
സ്കൂ ൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിന്റെ ആഭിമുഖ്യത്തിൽ ഫിസിക്സ് പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർഥികൾ, അധ്യാപകർക്കായി ’തിയററ്റിക്കൽ മെതേഡ്സ് ഇൻ ഫിസിക്സ്’ എന്ന വിഷയത്തിൽ ശില്പശാല നടത്തും. 21 മുതൽ 23 വരെയാണ് ശില്പശാല. രജിസ്ട്രേഷനും വിശദവിവരങ്ങളും വെബ്സൈറ്റിൽ. 04812731043.