കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഏപ്രിൽ 24 മുതൽ ആരംഭിക്കുന്ന ഒന്നാംവർഷ എംഎസ്സിഎംഎൽടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് ഇന്നുമുതൽ 23 വരെയുള്ള തീയതികളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി മാർച്ച് 27 വരെയും 315 രൂപ സൂപ്പർ ഫൈനോടുകൂടി 30 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാ തിയതി
ഈമാസം 22ന് ആരംഭിക്കുന്ന ഫസ്റ്റ് സെമസ്റ്റർ എംഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഏപ്രിൽ നാലുമുതൽ പത്തുവരെയുള്ള തീയതികളിലായി നടക്കുന്ന ഒന്നാംവർഷ എംഎസ്സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഏപ്രിൽ എട്ടുമുതൽ പന്ത്രണ്ടുവരെയുള്ള തീയതികളിലായി നടക്കുന്ന മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എംപിഎച്ച്) പാർട്ട് 1 ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഏപ്രിൽ എട്ടു മുതലാരംഭിക്കുന്ന രണ്ടാംവര്‍ഷ എംഎസ്സി എംഎൽടി മൈക്രോ ബയോളജി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഏപ്രിൽ എട്ടു മുതലാരംഭിക്കുന്ന രണ്ടാംവർഷ എംഎസ്സി എംഎൽടി പാത്തോളജി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.