കൊമേഡ് കെ - യൂണിഗേജ് പ്രവേശന പരീക്ഷ മേയ് 12ന്
തിരുവനന്തപുരം: കൊമേഡ് കെ യുജിഇടി ആൻഡ് യൂണിഗേജ്, എൻജിനിയറിംഗ് ബിഇ, ബിടെക് കോഴ്സുകൾക്കുള്ള ഇഎൻട്രൻസ് പരീക്ഷകൾ മേയ് 12 നു നടക്കും. ഇന്ത്യയിലെ 140 നഗരങ്ങളിലായി 400 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. കേരളത്തിൽനിന്ന് 20,000 വിദ്യാർഥികൾ പരീക്ഷയെഴുതുമെന്ന് അധികൃതർ അറിയിച്ചു.
180ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും 21 സർവകലാശാലകളുടെയും അംഗീകാരമുള്ളതാണ് കൊമേഡ് കെ യുജിഇറ്റി, യൂണിഗേജ് സ്കോറുകൾ. സ്വകാര്യ എൻജിനിയറിംഗ് കോളജുകളിലെയും സർവകലാശാലകളിലെയും പരീക്ഷകൾക്ക് ഏകീകൃത സ്വഭാവം നൽകുന്നതിന് നാലുവർഷം മുന്പാണ് പ്രവേശന പരീക്ഷ ആരംഭിച്ചത്.
21 സ്വകാര്യ സർവകലാശാലകളിലും 200 കോളജുകളിലുമായി 40,000 എൻജിനിയറിംഗ് സീറ്റുകളിൽ പ്രവേശനത്തിന് അവസരമുണ്ടെന്നു കൊമേഡ് കെ എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ. കുമാർ പറഞ്ഞു. എഐസിടിഇ അംഗീകാരമുള്ള 1042, പിയുസി, തത്തുല്യമായ ഏതെങ്കിലും പരീക്ഷ പാസായവരോ, ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നവരോ ആയ വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. അപേക്ഷകർ www.unigauge.com, www.comedk.org എന്നീ സൈറ്റുകളിൽ ഏപ്രിൽ 19 നു മുന്പ് രജിസ്റ്റർ ചെയ്യണം.