ബിഡിഎസ് ഡിഗ്രി പരീക്ഷാഫലം
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല ജനുവരിയിൽ നടത്തിയ ഒന്നാംവർഷ ബിഡിഎസ് ഡിഗ്രി സപ്ലിമെന്ററി (2010 & 2016 സ്കീം) പരീക്ഷാഫലം, അവസാന വർഷ ബിഡിഎസ് പാർട്ട് 1 ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം, അവസാന വർഷ ബിഡിഎസ് പാർട്ട് 2 ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഈമാസം 26നകം അപേക്ഷിക്കണം.