എൽഎൽഎം കോഴ്സ്: കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ലോ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 201819 വർഷത്തെ എൽഎൽഎം കോഴ്സിലേക്കു പ്രവേശനത്തിനുളള കേന്ദ്രീകൃത അലോട്ട്മെന്റ് എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
വെബ്സൈറ്റിലെ’LLM 2018 Candidate Portal’എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ നന്പരും പാസ്വേഡും കൃത്യമായി നൽകി ഹോം പേജിൽ പ്രവേശിച്ച ശേഷം ‘Alltoment Result’എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വിദ്യാർഥികൾക്ക് തങ്ങളുടെ അലോട്ട്മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യാം. അലോട്ട് മെന്റ് മെമ്മോയിൽ വിദ്യാർഥിയുടെ പേര്, റോൾ നന്പർ, അലോട്ട്മെന്റ് സംബന്ധിച്ച വിശദാംശങ്ങൾ, ട്യൂഷൻ ഫീസ് തുടങ്ങിയ വിവരങ്ങൾ ലഭ്യമാണ്. വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എത്ത്, പ്രവേശനം നേടുന്ന സമയത്ത് കോളജ് അധികൃതരുടെ മുന്നിൽ ഹാജരാക്കണം.
കൂടാതെ ഹോംപേജിൽ കാണുന്ന ‘ Data Shete’ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വിദ്യാർഥികൾക്ക് അവരുടെ ഡാറ്റാ ഷീറ്റിന്റെ പ്രിന്റൗട്ടും എടുക്കാം.
അലോട്ട്മെന്റ് ലഭി ച്ച എല്ലാ വിദ്യാർഥികളും അവരുടെ അലോട്ട്മെന്റ് മെമ്മോയും പ്രോസ്പെക്ടസ് ഖണ്ഡിക 20ൽ പറയുന്ന അസൽ രേഖകളും നിർദിഷ്ട ഫീസും സഹിതം 20 നു നാലു വരെ ബന്ധപ്പെട്ടകോളജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ നേടണം.
അഡ്മിഷൻ സമയത്ത് ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ പ്രകാരമുളള മുഴുവൻ ഫീസും കോളജിൽ ഒടുക്കണം. കോളജ് പ്രിൻസിപ്പൽമാർ 20 ന് വൈകുന്നേരം 5.30ന് പ്രവേശനം നേടിയ വിദ്യാർഥികളുടെ വിവരങ്ങൾ അംഗീകരിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓണ്‍ലൈൻ അഡ്മിഷൻ മാനേജ്മെന്റ് സിസ്റ്റം മുഖേന സമർപ്പിക്കണം. നിർദിഷ്ട തീയതികളിൽ അഡ്മിഷൻ നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെന്റും നിലവിലുളള ഹയർ ഓപ്ഷനുകളും നഷ്ടപ്പെടും.
അവരുടെ ഓപ്ഷനുകൾ തുടർന്നുളള ഓണ്‍ലൈൻ അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതല്ല. ഒന്നാംഘട്ട അലോട്ട്മെന്റ് പൂർത്തിയായതിനുശേഷമുളള നടപടികൾ പിന്നീട് വിജ്ഞാപനം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് ഹെൽപ്പ് ലൈൻ നന്പരുകൾ 0471 2332123, 2339101, 2339102, 2339103, 2339104.