അടുത്ത മാസം പ്രസിദ്ധീകരിക്കുന്ന കാലിക്കട്ട് സർവകലാശാലാ സുവർണ ജൂബിലി സുവനീറിന് ടൈറ്റിലും കവർ ഡിസൈനും ക്ഷണിച്ചു. ഡമ്മി 1/4 വലിപ്പത്തിലുള്ള മൾട്ടികളർ പേജ് ഡിസൈനിന്റെ സോഫ്റ്റ് കോപ്പി
[email protected] എന്ന മെയിലിൽ 25നകം ലഭിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ടൈറ്റിലിനും ഡിസൈനിനും സമ്മാനങ്ങൾ നൽകും. ഫോണ്‍ : 0494 2407230.
സെനറ്റ് യോഗം കാലിക്കട്ട് സർവകലാശാലാ സെനറ്റ് യോഗം 28ന് രാവിലെ പത്തിന് ചേരും.
എല്ലാ അഭിമുഖങ്ങളും മാറ്റി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ കാലിക്കട്ട് സർവകലാശാല നടത്താനിരുന്ന എല്ലാ അഭിമുഖങ്ങളും മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
യുജി നാലാം സെമസ്റ്റർ പരീക്ഷയ്ക്ക് അപേക്ഷിക്കണം വിദൂരവിദ്യാഭ്യാസം യുജി (സിയുസിബിസിഎസ്എസ്) നാലാം സെമസ്റ്ററിലേക്ക് സ്കീം മാറ്റം, പുനഃപ്രവേശനം എന്നിവ വഴി പ്രവേശനം നേടിയവർ അടക്കം റഗുലറായി ഇപ്പോൾ നിലവിൽ നാലാം സെമസ്റ്റർ പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന എല്ലാവരും 25നകം സർവകലാശാലയിൽ നേരിട്ടെത്തി മൂന്ന്നാല് സെമസ്റ്ററിലേക്കുള്ള ട്യൂഷൻ ഫീ അടക്കണം. വീഴ്ചവരുത്തുന്നവർക്ക് നാലാം സെമസ്റ്റർ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടായിരിക്കുന്നതല്ല. ഫോണ്‍: 0494 2407356, 2407494.
എംഎസ് സി കൗണ്‍സലിംഗ് സൈക്കോളജി പരീക്ഷാ കേന്ദ്രം വിദൂരവിദ്യാഭ്യാസം (2014 പ്രവേശനം) നാലാം സെമസ്റ്റർ എംഎസ് സി കൗണ്‍സലിംഗ് സൈക്കോളജി പരീക്ഷക്ക് കോഴിക്കോട് ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് കേന്ദ്രമായി അപേക്ഷിച്ചവർ എരഞ്ഞിപ്പാലം സെന്റ് സേവിയേഴ്സ് ആർട്സ് ആൻഡ് സയൻസ് കോളജിൽ പരീക്ഷ എഴുതണം. പുതുക്കാട് പ്രജ്യോതി നികേതൻ കോളജ് കേന്ദ്രമായി അപേക്ഷിച്ചവർക്ക് പരീക്ഷാകേന്ദ്രത്തിൽ മാറ്റമില്ല.
പരീക്ഷ രണ്ടാം സെമസ്റ്റർ എംഎസ്സി ഹെൽത്ത് ആന്റ് യോഗ തെറാപ്പി (2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ എട്ടിന് ആരംഭിക്കും.
പരീക്ഷാഫലം 2018 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ് സി മൈക്രോബയോളജി (സിയു സിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.
2018 ജൂണിൽ നടത്തിയ ബിപിഎഡ് ഒന്നാം വർഷം സപ്ലിമെന്ററി, രണ്ടാം വർഷം റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എംആർക് അഡ്വാൻസ്ഡ് ആർകിടെക്ചർ/സസ്റ്റൈയിനബിൾ ആർകിടെക്ചർ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
എക്സാമിനേഴ്സ് മീറ്റിംഗ് ആറാം സെമസ്റ്റർ ബിഎസ് സി സൈക്കോളജി പ്രാക്ടിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട എക്സാമിനേഴ്സ് മീറ്റിംഗിന് തൃശൂർ/പാലക്കാട് ജില്ലകളിലെ കോളേജുകളിലെ സൈക്കോളജി അധ്യാപകർ 22ന് രാവിലെ 11ന് കുട്ടനെല്ലൂർ സി.അച്യുതമേനോൻ ഗവണ്മെന്റ് കോളജിൽ ഹാജരാകണം.