2019 ജനുവരി ഫെബ്രുവരിയിൽ നടത്തിയ രണ്ടാം വർഷ എംഎ ഫിലോസഫി പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷയുടെ വൈവാ വോസി 22ന് രാവിലെ 11.30 മുതൽ കാര്യവട്ടം ഡിപ്പാർട്ട്മെന്റ് ഓഫ് ഫിലോസഫി (സെമിനാർ ഹാൾ) യിലും എംഎ അറബിക് (2016 അഡ്മിഷൻ) പരീക്ഷയുടെ വൈവാ വോസി രാവിലെ 10.30 മുതൽ കാര്യവട്ടം അറബിക് ഡിപ്പാർട്ട്മെന്റിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മാർക്ക് ലിസ്റ്റുകൾ കൈപ്പറ്റാം
2018 സെപ്റ്റംബർ ഒക്ടോബറിൽ നടത്തിയ ബിബിഎ (വിദൂര വിദ്യാഭ്യാസം) ഒന്നും രണ്ടും സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ മാർക്ക് ലിസ്റ്റുകൾ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും കൈപ്പറ്റണം. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കേണ്ട അവസാന തീയതി 30.
തീയതി മാറ്റം
2019 ജനുവരി ഫെബ്രുവരി മാസങ്ങളിൽ നടത്തിയ എംകോം പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷകളുടെ (2016 അഡ്മിഷൻ) മാർച്ച് 21 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന വൈവാ വോസി ഏപ്രിൽ ആദ്യവാരം നടത്തും. സെന്റർ, പരീക്ഷാ തീയതി ,സമയം എന്നിവ പിന്നീട് അറിയിക്കും
സൂക്ഷമ പരിശോധന
2018 നവംബർ മാസം നടത്തിയ യൂണിറ്ററി എൽഎൽബി ആറാം സെമസ്റ്റർ (2011 സ്കീം) പരീക്ഷയുടെ സൂക്ഷ്മ പരിശോധനക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി 27 വരെയുളള പ്രവൃത്തി ദിവസങ്ങളിൽ സെക്ഷനിൽ ഹാജരാകണം.