എട്ടാം സെമസ്റ്റർ ഡിഡിഎംസിഎ പരീക്ഷകൾ ഏപ്രിൽ 26ന്
എട്ടാം സെമസ്റ്റർ ഡിഡിഎംസിഎ (2015 അഡ്മിഷൻ റെഗുലർ, 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 26ന് ആരംഭിക്കും. 27 വരെയും 500 രൂപ പിഴയോടെ 28 വരെയും 1000 രൂപ സൂപ്പർഫൈനോടെ 30 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ ബിസിഎ, ബിഎസ്സി കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (സിബിസിഎസ്, 2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ്) യുജി ഡിസംബർ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ 25 മുതൽ ആരംഭിക്കും.
ആറാം സെമസ്റ്റർ ബിഎസ്സി ഫിസിക്സ് മാർച്ച് 2019 പരീക്ഷയുടെ പ്രാക്ടിക്കല 25 മുതൽ ഏപ്രിൽ അഞ്ചുവരെ അതത് കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
2019 മാർച്ചിൽ നടന്ന ആറാം സെമസ്റ്റർ ബിഎസ്സി ബയോടെക്നോളജി (സിബിസിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രൊജക്ട്, വൈവാവോസി 25 മുതൽ ഏപ്രിൽ ആറുവരെ അതത് കോളജുകളിൽ നടക്കും.
വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
ആറാം സെമസ്റ്റർ ബിഎ മൾട്ടിമീഡിയ, ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, ആനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്സ്, വിഷ്വൽ ആർട്സ്, വിഷ്വൽ കമ്യൂണിക്കേഷൻ, ഓഡിയോഗ്രാഫി ആൻഡ് ഡിജിറ്റൽ എഡിറ്റിംഗ് (സിബിസിഎസ്എസ് 2016 അഡ്മിഷൻ റെഗുലർ, 2013 2015 അഡ്മിഷൻ റീഅപ്പിയറൻസ്) മാർച്ച് 2019 പരീക്ഷകളുടെ പ്രാക്ടിക്കൽ
ഇന്നു മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
പരീക്ഷ ഫലം
2018 ജൂലൈയിൽ നടന്ന രണ്ടാം വർഷ ബിഎസ്സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ അപേക്ഷിക്കാം.
2018 ഡിസംബറിൽ നടന്ന നാലാം വർഷ ബിഎസ്സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ അപേക്ഷിക്കാം.
നെറ്റ്, ജെആർഎഫ് പരീക്ഷാ പരിശീലനം
മാനവിക വിഷയങ്ങൾക്കുള്ള യുജിസി നെറ്റ്, ജെആർഎഫ് പരീക്ഷയുടെ പരിശീലനം സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കും. 04812731025 .