പ്രോജക്ട് മൂല്യനിർണയം/പ്രായോഗിക/വാചാ പരീക്ഷകൾ
രണ്ടാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് ഡിഗ്രി (സിസിഎസ്എസ് റെഗുലർ/ സപ്ലിമെന്ററി മേയ് 2019 ) യുടെ പ്രായോഗിക പരീക്ഷ 26, 27 തീയതികളിൽ പയ്യന്നൂർ കോളജിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്സ് കാമ്പസിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പഠനവകുപ്പുമായി ബന്ധപ്പെടണം.
തീയതികൾ നീട്ടി
ഏപ്രിൽ പത്തിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എൽഎൽഎം (2017 അഡ്മിഷൻ റഗുലർ/ സപ്ലിമെന്ററി) പരീക്ഷകൾക്ക് ഓൺലൈനായി അപേക്ഷിക്കുന്നിനുള്ള അവസാന തീയതി പിഴയില്ലാതെ 27വരെയും 160 രൂപ പിഴയോടുകൂടെ 29 വരെയും നീട്ടി. ഇന്നുമുതൽ പരീക്ഷകൾക്ക് അപേക്ഷിക്കാം. പരിഷ്കരിച്ച പരീക്ഷാവിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷകൾ പുനഃക്രമീകരിച്ചു
ഏപ്രിൽ 17 ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ (അഫിലിയേറ്റഡ് കോളജുകൾ) ഏപ്രിൽ 25 ന് ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പുതുക്കിയ പരീക്ഷാ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ടൈംടേബിൾ
മേയ് എട്ടിന് ആരംഭിക്കുന്ന ഒന്നാംവർഷ വിദൂരവിദ്യാഭ്യാസ ബിരുദ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
രണ്ടാംവർഷ വിദൂരവിദ്യാഭ്യാസം ബിരുദ പരീക്ഷകൾ 25 മുതൽ
രണ്ടാംവർഷ വിദൂരവിദ്യാഭ്യാസ ബിരുദ പരീക്ഷകൾ 25 നാണ് ആരംഭിക്കുന്നത്. പരീക്ഷാ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതുസംബന്ധിച്ച് നേരത്തെ നൽകിയ അറിയിപ്പ് ശരിയല്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
ചലാൻ പകർപ്പ് ഹാജരാക്കണം
സർവകലാശാലയുടെ 2019 ഫെബ്രുവരി 15 പിഎച്ച്ഡി നോട്ടിഫിക്കേഷൻ 2019 പ്രകാരം പിഎച്ച്ഡി പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിച്ചവരിൽ നിർദിഷ്ട ഫീസ് (580 രൂപ) അടച്ച ചലാൻ അപേക്ഷയോടൊപ്പം ഹാജരാക്കാത്തവർ ചലാൻ പകർപ്പ് ഈമാസം 26 നകം സർവകലാശാലയിലെ റിസർച്ച് ഡയറക്ടറേറ്റിൽ ഹാജരാക്കണം.