University News
എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 10ന് ​ആ​രം​ഭി​ക്കും
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്ന്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 10ന് ​ആ​രം​ഭി​ക്കും.

25 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 27 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ പേ​പ്പ​റൊ​ന്നി​ന് 30 രൂ​പ വീ​തം സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.

പ്രാ​ക്ടി​ക്ക​ൽ

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ‌്സി സു​വോ​ള​ജി (മോ​ഡ​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ, റീ​അ​പ്പി​യ​റ​ൻ​സ്, സ​പ്ലി​മെ​ന്‍റ​റി) മാ​ർ​ച്ച് 2019 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ എ​ട്ടു​വ​രെ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും.

വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ‌്സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (പു​തി​യ സ്കീം ​റെ​ഗു​ല​ർ 2017 അ​ഡ്മി​ഷ​ൻ) ന​വം​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 26നും ​മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ‌‌‌​‌‌സ്്സി മാ​ത്ത​മാ​റ്റി​ക്സ് വൊ​ക്കേ​ഷ​ൽ മോ​ഡ​ൽ​ര​ണ്ട് മാ​ർ​ച്ച് 2009 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 25നും ​ആ​രം​ഭി​ക്കും.
വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

വൈ​വാ​വോ​സി

ആ​റാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ്) ഇം​ഗ്ലീ​ഷ് ഡ​ബി​ൾ മെ​യി​ൻ മാ​ർ​ച്ച് 2019 പ​രീ​ക്ഷ​യു​ടെ പ്രൊ​ജ​ക്ട് ആ​ൻ​ഡ് വൈ​വ ഏ​പ്രി​ൽ നാ​ലു മു​ത​ൽ അ​ഞ്ചു​വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.
വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ തി​രി​കെ ഏ​ൽ​പ്പി​ക്ക​ണം

മൂ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ ചു​മ​ത​ല​യു​ള്ള ചീ​ഫ് എ​ക്സാ​മി​ന​ർ​മാ​ർ 23ന​കം മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി ഉ​ത്ത​ര​ക്ക​ട​ലാ​സ് നി​ർ​ബ​ന്ധ​മാ​യും ക്യാ​ന്പു​ക​ളി​ൽ തി​രി​കെ ഏ​ൽ​പ്പി​ക്ക​ണം.

മൂ​ന്നാം സെ​മ​സ്റ്റ​ർ പി​ജി. സി​എ​സ്എ​സ് പ​രീ​ക്ഷ​ക​ളു​ടെ ചീ​ഫ് എ​ക്സാ​മി​ന​ർ​മാ​ർ മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി​യ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ 25ന​കം ക്യാ​ന്പു​ക​ളി​ൽ തി​രി​കെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷ ക​ണ്‍ട്രോ​ള​ർ അ​റി​യി​ച്ചു.