University News
ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷാ സ​മ​ർ​പ്പണത്തിനു സ​മ​യം നീട്ടി
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ സ​​ർ​​ക്കാ​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​ക​​ളി​​ലും തി​​രു​​വ​​ന​​ന്ത​​പു​​രം റീ​​ജ​​ണ​​ൽ കാ​​ൻ​​സ​​ർ സെ​​ന്‍റ​​റി​​ലും ല​​ഭ്യ​​മാ​​യ സ്റ്റേ​​റ്റ് ക്വോട്ടാ സീ​​റ്റു​​ക​​ളി​​ലേ​​ക്കും സ്വ​​കാ​​ര്യ സ്വാ​​ശ്ര​​യ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​ക​​ളി​​ലെ മൈ​​നോ​​റി​​റ്റി/​​എ​​ൻ​​ആ​​ർ​​ഐ ക്വോട്ട ഉ​​ൾ​​പ്പെ​​ടെ ല​​ഭ്യ​​മാ​​യ എ​​ല്ലാ സീ​​റ്റു​​ക​​ളി​​ലേ​​ക്കും ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ മെ​​ഡി​​ക്ക​​ൽ (ഡി​​ഗ്രി/​​ഡി​​പ്ലോ​​മ) കോ​​ഴ്സു​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി സം​​സ്ഥാ​​ന പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷാ ക​​മ്മീ​​ഷ​​ണ​​ർ​​ക്ക് വെ​​ബ്സൈ​​റ്റി​​ലൂ​​ടെ ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​ക​​ൾ സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​നും രേ​​ഖ​​ക​​ൾ അ​​പ്‌​​ലോ​​ഡ് ചെ​​യ്യു​​ന്ന​​തി​​നു​​മു​​ള്ള സ​​മ​​യം നാ​​ളെ വൈ​​കു​​ന്നേ​​രം അ​​ഞ്ച് വ​​രെ ദീ​​ർ​​ഘി​​പ്പി​​ച്ചു.

സ​​ർ​​വീ​​സ് വി​​ഭാ​​ഗം അ​​പേ​​ക്ഷ​​ക​​ർ അ​​പേ​​ക്ഷ​​യു​​ടെ പ്രി​​ന്‍റൗ​​ട്ട് സ​​ർ​​വീ​​സ് സം​​ബ​​ന്ധ​​മാ​​യ രേ​​ഖ​​ക​​ൾ സ​​ഹി​​തം നാ​​ളെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന​​കം ബ​​ന്ധ​​പ്പെ​​ട്ട വ​​കു​​പ്പ് മേ​​ല​​ധി​​കാ​​രി​​ക​​ൾ​​ക്ക് സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​തും വ​​കു​​പ്പ് മേ​​ല​​ധി​​കാ​​രി​​ക​​ൾ അ​​പേ​​ക്ഷ​​ക​​രു​​ടെ സ​​ർ​​വീ​​സ് വി​​വ​​ര​​ങ്ങ​​ൾ കാ​​ണി​​ക്കു​​ന്ന ലി​​സ്റ്റ് അം​​ഗീ​​ക​​രി​​ച്ച് പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷാ ക​​മ്മീ​​ഷ​​ണ​​ർ​​ക്ക് 30ന​​കം ല​​ഭ്യ​​മാ​​ക്കേ​​ണ്ട​​തു​​മാ​​ണ്.
More News