മോഡൽ ഫിനിഷിംഗ് സ്കൂളിൽ അവധിക്കാല ക്ലാസുകൾ
തിരുവനന്തപുരം: ഐഎച്ച്ആർഡിയുടെ കീഴിലുള്ള തിരുവനന്തപുരം മോഡൽ ഫിനിഷിംഗ് സ്കൂളിൽ അവധിക്കാല ക്ലാസുകൾ നടത്തും. അഞ്ച് മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് C/C++, Java, Python കംപ്യൂട്ടർ പ്രോഗ്രാമിംഗ് ഭാഷകൾ പരിചയപ്പെടുത്തും. Electronics – Internet of Things/ Robotics Arduino അടിസ്ഥാനപ്പെടുത്തി പ്രോജക്ടുകൾ ചെയ്തു പഠിക്കുവാനുള്ള അവസരം ഉണ്ടാകും. പ്ലസ്ടു കഴിഞ്ഞവർക്കും കോളജ് വിദ്യാർഥികൾക്കും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഫോറിൻ ലാംഗ്വേജ്, കരിയർ ഗൈഡൻസ് ക്ലാസുകൾ സംഘടിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: www.modelfinish ingschool.org ഇമെയിൽ:
[email protected]. വിലാസം: മോഡൽ ഫിനിഷിംഗ് സ്കൂൾ, കേരള സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം കാമ്പസ്, പിഎംജി, തിരുവനന്തപുരം. ഫോൺ: 04712307733, 9037373077.