ജെഡിസി പരീക്ഷ ഏപ്രിൽ 27 മുതൽ
തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ, കേരളയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ജെഡിസി കോഴ്സിന്റെ പുതിയ സ്കീമും, പഴയ സ്കീമും ഫൈനൽ പരീക്ഷകൾ ഏപ്രിൽ 27 ന് ആരംഭിച്ച് മേയ് 10 ന് അവസാനിക്കും. ഹാൾ ടിക്കറ്റും ടൈംടേബിളും കേന്ദ്രത്തിൽ ലഭിക്കും.