പ്രോജക്ട് മൂല്യനിർണയം, പ്രായോഗിക, വാചാ പരീക്ഷകൾ
നാലാം സെമസ്റ്റർ എംഎ മലയാളം ഡിഗ്രി (റഗുലർ, സപ്ലിമെന്ററി ഏപ്രിൽ 2019) വാചാ പരീക്ഷ അഞ്ചിന് തലശേരി ഗവ. ബ്രണ്ണൻ കോളജിൽ നടക്കും. രജിസ്റ്റർചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടണം.
നാലാം സെമസ്റ്റർ എംകോം ഡിഗ്രി (റഗുലർ, സപ്ലിമെന്ററി ഏപ്രിൽ 2019) പ്രോജക്ട് മൂല്യനിർണയം, വാചാ പരീക്ഷകൾ എട്ടുമുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും.
നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ്, ഡവലപ്മെന്റ് ഇക്കണോമിക്സ്, അപ്ലൈഡ് ഇക്കണോമിക്സ് ഡിഗ്രി (റഗുലർ, സപ്ലിമെന്ററി ഏപ്രിൽ 2019) പ്രോജക്ട് മൂല്യനിർണയം, വാചാ പരീക്ഷ, പൊതു വാചാപരീക്ഷ എന്നിവ എട്ടുമുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. രജിസ്റ്റർചെയ്ത വിദ്യാർഥികൾ അതത് കോളജ്, പഠനവകുപ്പുമായി ബന്ധപ്പെടണം.
പരീക്ഷാ സമയമാറ്റം
ആറിന് നടക്കുന്ന വിദൂരവിദ്യാഭ്യാസ പരീക്ഷകൾ ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കും. മറ്റു ദിവസങ്ങളിലെ പരീക്ഷകൾ ടൈംടേബിൾ പ്രകാരം നടക്കും.
പരീക്ഷാ ടൈംടേബിൾ
29ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പിജിഡിസിപി പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
2018 നവംബറിൽ നടത്തിയ മൂന്നാംസെമസ്റ്റർ ബിഎഡ് പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ 12ന് വൈകുന്നേരം അഞ്ചുവരെ സർവകലാശാലയിൽ സ്വീകരിക്കും.