|
പരീക്ഷാ അപേക്ഷ |
കേരള ആരോഗ്യശാസ്ത്ര സർവകലാശാല മേയ് ആറിനു തുടങ്ങുന്ന എംഫാം പാർട്ട് 1 സപ്ലിമെന്ററി (2011 2016 സ്കീം) പരീക്ഷയ്ക്ക് ഈമാസം എട്ടുമുതൽ 22 വരെയുള്ള തീയതികളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ഏപ്രിൽ 25 വരെയും 315 രൂപ സൂപ്പർ ഫൈനോടുകൂടി ഏപ്രിൽ 26 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. പരീക്ഷാഫലം മാർച്ചിൽ നടത്തിയ രണ്ടാംവർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഈമാസം 17 നകം അപേക്ഷിച്ചിരിക്കണം. പരീക്ഷാ തിയതി മേയ് ആറിനു തുടങ്ങി പത്തിന് അവസാനിക്കുന്ന എംഡി ഹോമിയോപ്പതി പാർട്ട് 1 റെഗുലർ/സപ്ലിമെന്ററി (2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
|
|
|
|