രണ്ടാം സെമസ്റ്റർ യുജി പരീക്ഷകൾക്ക് 10 വരെ അപേക്ഷിക്കാം
രണ്ടാം സെമസ്റ്റർ സിബിസിഎസ് (പുതിയ സ്കീം 2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, റീഅപ്പിയറൻസ്), സിബിസിഎസ്എസ് (2013 2016 അഡ്മിഷൻ റീഅപ്പിയറൻസ്) യുജി പരീക്ഷകൾക്ക് 10 വരെയും 500 രൂപ പിഴയോടെ 12ന് വൈകുന്നേരം അഞ്ചുവരെയും അപേക്ഷിക്കാം.
പരീക്ഷാതീയതി
നാലാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംസിജെ, എംഎംഎച്ച്, എംഎസ്ഡബ്ല്യു, എംടിഎ, എംടിടിഎം (2017 അഡ്മിഷൻ റെഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ് സിഎസ്എസ് പരീക്ഷകൾ മേയ് ആറിന് ആരംഭിക്കും.
നാലാം സെമസ്റ്റർ (സിബിസിഎസ് 2017 അഡ്മിഷൻ റെഗുലർ) പരീക്ഷകൾ മേയ് ആറിന് ആരംഭിക്കും.
രണ്ടാം സെമസ്റ്റർ സിബിസിഎസ് (2018 അഡ്മിഷൻ റെഗുലർപുതിയ സ്കീം, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, റീഅപ്പിയറൻസ്),സിബിസിഎസ്എസ് (2013 2016 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകൾ മേയ് 15ന് തുടങ്ങും.
പരാജയപ്പെട്ടവർക്കുള്ള അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് (2013, 2014, 2015, 2016 അഡ്മിഷൻ) പരീക്ഷകൾ മേയ് 15ന് തുടങ്ങും.
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒരു വർഷ എൽഎൽഎം (2018 2019) അവസാന വർഷ വിദ്യാർഥികളുടെ (രണ്ടാം സെമസ്റ്റർ) പരീക്ഷ മേയ് രണ്ടു മുതൽ 13 വരെ രാവിലെ 10 മുതൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടക്കും.
പരീക്ഷഫലം
2018 സെപ്റ്റംബറിൽ നടന്ന നാലാം സെമസ്റ്റർ എംപിഎഡ് (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.
2018 ഓഗസ്റ്റിലെ രണ്ടാം വർഷ (പുതിയ സ്കീം) റെഗുലർ ബിഫാം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.
2018 ഏപ്രിലിലെ ഒന്നും രണ്ടും സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് (പ്രൈവറ്റ് റെഗുലർ, പ്രൈവറ്റ് സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.
2018 നവംബറിലെ ആറാം (ഫൈനൽ) സെമസ്റ്റർ എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി റെഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 22 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്ക്
ആറാം സെമസ്റ്റർ യുജി കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്കുകൾ സർവകലാശാലയിൽ എത്തിച്ചിട്ടില്ലാത്ത പരീക്ഷ ചെയർമാന്മാർ മാർക്കുകൾ സർവകലാശാലയിലോ മൂല്യനിർണയ ക്യാന്പുകളിലെ ക്യാന്പ് ഓഫീസർമാരെയോ അടിയന്തരമായി ഏൽപ്പിക്കണമെന്നു പരീക്ഷ കണ്ട്രോളർ അറിയിച്ചു. കോട്ടയം ബിസിഎം കോളജ്, പാലാ അൽഫോൻസ കോളജ്, ചങ്ങനാശേരി ക്രിസ്തുജ്യോതി കോളജ്, മൂവാറ്റുപുഴ നിർമല കോളജ്, ആലുവ സെന്റ് സേവിയേഴ്സ് കോളജ് ഫോർ വിമണ്, തൃപ്പൂണിത്തുറ ചിന്മയ കോളജ്, ലബ്ബക്കട ജെപിഎം കോളജ്, കോഴഞ്ചേരി സെന്റ് തോമസ് കോളജ്, അടിമാലി കാർമൽഗിരി കോളജ് എന്നീ കേന്ദ്രങ്ങളിലാണ് മൂല്യനിർണയ ക്യാന്പുകൾ പ്രവർത്തിക്കുന്നത്.
പരീക്ഷാ പരിശീലനം
റെയിൽവേയിലെ അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ, ഗുഡ്സ് ഗാർഡ്, കൊമേഴ്സ്യൽ, ട്രാഫിക് അപ്രന്റിസ് എന്നീ നിയമനങ്ങൾക്കായി ആർആർബി നടത്തുന്ന മത്സര പരീക്ഷകൾക്കു പരിശീലനം നൽകും. 11ന് തുടങ്ങുന്ന പരിശീലനത്തിൽ ഏതാനും സീറ്റൊഴിവുണ്ട്. 04812731025, 7559940413.