University News
ടൈം​ടേ​ബി​ൾ
യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്,കാ​ര്യ​വ​ട്ടം ക​മ്പൈ​ൻ​ഡ് ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി പ​രീ​ക്ഷ ( 2018 സ്കീം ​റെ​ഗു​ല​ർ) 30 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ തീ​യ​തി

മേ​യ് മാ​സ​ത്തി​ൽ ന​ട​ക്കു​ന്ന ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​കോം ആ​നു​വ​ൽ (പ്രൈ​വ​റ്റ് എ​സ്‍​ഡി​ഇ റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ൻ​റ്, സ​പ്ലി​മെ​ന്‍റ​റി) വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫീ​സ് അ​ട​യ്ക്കു​ന്ന​തി​നു​ള്ള വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്, ഈ ​മാ​സം 11 മു​ത​ൽ 22 വ​രെ പി​ഴ​യി​ല്ലാ​തെ​യും 25 വ​രെ 50 രൂ​പ പി​ഴ​യോ​ടു​കൂ​ടി​യും 27 വ​രെ 125 രൂ​പ പി​ഴ​യോ​ടു​കൂ​ടി​യും ഫീ​സ് അ​ട​യ്ക്കാം.

മേ​യി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി​പ​രീ​ക്ഷ (2013, 2004 സ്കീം ​മേ​ഴ്സി ചാ​ൻ​സ്) ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ​കൂ​ടാ​തെ 26 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടു​കൂ​ടി ഏ​പ്രി​ൽ 30 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടു​കൂ​ടി മേ​യ് ആ​റു​വ​രെ​യും അ​പേ​ക്ഷി​ക്കാം.

സ​മ്പ​ർ​ക്ക ക്ലാ​സ്സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം കൊ​ല്ലം സെ​ന്‍റ​റു​ക​ളി​ൽ 13,14 തീ​യ​തി​ക​ളി​ൽ ക്ലാ​സ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

എം​എ ഹി​ന്ദി ഒ​ഴി​കെ കാ​ര്യ​വ​ട്ടം കേ​ന്ദ്ര​ത്തി​ലെ എ​ല്ലാ ക്ലാ​സു​ക​ളും 13, 14 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. എം​കോം മൂ​ന്നാം സെ​മ​സ്റ്റ​ർ ക്ലാ​സു​ക​ൾ 13ന് ​ആ​രം​ഭി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ ക്ലാ​സു​ക​ൾ 13 ,14 തീ​യ​തി​ക​ളി​ൽ യു​ഐ​ടി കു​റ​വ​ൻ​കോ​ണ​ത്തു ന​ട​ക്കും.

20, 21 തീ​യ​തി​ക​ളി​ൽ കാ​ര്യ​വ​ട്ടം എ​സ്ഡി​ഇ പാ​ള​യം, കൊ​ല്ലം എ​ന്നീ സെ​ന്‍റ​റു​ക​ളി​ൽ ക്ലാ​സ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല

പു​നഃ ക്ര​മീ​ക​രി​ച്ച പ​രീ​ക്ഷാ കേ​ന്ദ്രം

ശ്രീ .​വി​ദ്യാ​ധി​രാ​ജ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ന​ട​ത്താ​നി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് എ​സ് ബി​എ /ബി​എ​സ്‌​സി /ബി​കോം ,സി​ബി​സി​എ​സ്എ​സ് ക​രി​യ​ർ റി​ലേ​റ്റ​ഡ് പ​രീ​ക്ഷ​ക​ൾ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​യ​തി​നാ​ൽ ക​രു​നാ​ഗ​പ്പ​ള്ളി ഗ​വ.​മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തും.