ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അഡ്മിഷനു പൊതു പ്രവേശന പരീക്ഷ
രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് രാജ്യ വ്യാപകമായി പൊതു പ്രവേശന പരീക്ഷ നടത്തുന്നു.
ബംഗളൂരുവിലെ പ്രധാന കാമ്പസിനു പുറമെ ഗാസിയാബാദ്ഡൽഹി എൻസിആർ, ലവാസപൂനെ എന്നിവിടങ്ങളിലെ കാമ്പസുകളിലും ഈ പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷൻ നടത്തുന്നത്.
ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, സയൻസസ്, കൊമേഴ്സ് ആൻഡ് മാനേജ്മെന്റ്, എഡ്യൂക്കേഷൻ, ലോ, എഡ്യൂക്കേഷൻ, എൻജിനിയറിംഗ്, ആർക്കിടെക്ചർ തുടങ്ങിയ ഡിപ്പാർട്ട്മെന്റുകളുടെ കീഴിൽ വൈവിധ്യമാർന്ന പ്രോഗ്രാമുകളിലേക്കാണ് അഡ്മിഷൻ. ഇക്കണോമിക്സ്, എഡ്യൂക്കേഷൻ ലീഡർഷിപ് ആൻഡ് മാനേജ്മെന്റ്, ഡെവലപ്മെന്റ് സ്റ്റഡീസ്, ബിഹേവിയറൽ സയൻസ്, സ്ട്രാറ്റജിക് മാനേജ്മെന്റ് തുടങ്ങിയ ഇന്റർഡിസിപ്ലിനറി മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം.
രണ്ടു സെഷനുകളായാണു പ്രവേശന പരീക്ഷ നടത്തുന്നത്. സെഷൻ ഒന്ന്ഏപ്രിൽ 27,28 തീയതികളിലാണു പ്രവേശന പരീക്ഷ. 18നകം അപേക്ഷിക്കണം.
സെഷൻ രണ്ട്പ്രവേശന പരീക്ഷ മേയ് 14,15 തീയതികളിൽ. മേയ് എട്ടിനകം അപേക്ഷിക്കണം.
പ്രവേശന പരീക്ഷയുടെ ഘടനയും കോഴ്സുകൾക്കനുസരിച്ചു വ്യത്യസ്തമാണ്. വിശദമായ ടൈം ടേബിൾ വെബ്സൈറ്റിലുണ്ട്. ഒന്നിലധികം കോഴ്സുകൾക്ക് പ്രത്യേകം അപേക്ഷിക്കണം. ഇതിന്റെ ടെസ്റ്റ് തീയതിയും സമയവും ഒന്നാണെങ്കിൽ ഒരു പരീക്ഷ എഴുതിയാൽ മതി.
പ്രവേശന പരീക്ഷയ്ക്ക് കേരളത്തിൽ എറണാകുളം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
വെബ്സൈറ്റ്: https://christuni versity.in.അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്ക്: 09243080800.