University News
ഐ​​​​ഐ​​​​എം​​​​സി​​​​യി​​​​ൽ പി​​​​ജി ഡി​​​​പ്ലോ​​​​മ പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ മേ​​​​യ് 25, 26 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ
കേ​​​​ന്ദ്ര വാ​​​​ർ​​​​ത്താ​ വി​​​​ത​​​​ര​​​​ണ പ്ര​​​​ക്ഷേ​​​​പ​​​​ണ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള ഇ​​​​ന്ത്യ​​​​ൻ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മാ​​​​സ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​നി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ന്‍റെ കോ​​​​ട്ട​​​​യം ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കേ​​​​ന്ദ്ര​​​​ത്തി​​​​ൽ പ്രി​​​​ന്‍റ്, ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്, അ​​​​ഡ്വ​​​​ർ​​​​ടൈ​​​​സിം​​​​ഗ്, പ​​​​ബ്ലി​​​​ക് റി​​​​ലേ​​​​ഷ​​​​ൻ​​​​സ് കോ​​​​ഴ്സു​​​​ക​​​​ൾ​​​​ക്കാ​​​​ണ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.

കോ​​​​ട്ട​​​​യം, ന്യൂ​​​​ഡ​​​​ൽ​​​​ഹി, ഐ​​​​സ്വാ​​​​ൾ (മി​​​​സോ​​​​റാം), അ​​​​മ​​​​രാ​​​​വ​​​​തി (മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര), ജ​​​​മ്മു കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലാ​​​​ണു ജേ​​​​ർ​​​​ണ​​​​ലി​​​​സം കോ​​​​ഴ്സ്. റേ​​​​ഡി​​​​യോ ആ​​​​ൻ​​​​ഡ് ടെ​​​​ലി​​​​വി​​​​ഷ​​​​ൻ ജേ​​​​ർ​​​​ണ​​​​ലി​​​​സം, അ​​​​ഡ്വ​​​​ർ​​​​ടൈ​​​​സിം​​​​ഗ് ആ​​​​ൻ​​​​ഡ് പ​​​​ബ്ലി​​​​ക് റി​​​​ലേ​​​​ഷ​​​​ൻ​​​​സ് കോ​​​​ഴ്സു​​​​ക​​​​ൾ ന്യൂ​​​​ഡ​​​​ൽ​​​​ഹി കേ​​​​ന്ദ്ര​​​​ത്തി​​​​ൽ മാ​​​​ത്ര​​​​മാ​​​​ണു​​​​ള്ള​​​​ത്.

ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ൾ​​​​ക്കും അ​​​​വ​​​​സാ​​​​ന വ​​​​ർ​​​​ഷ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. 1994 ഓ​​​​ഗ​​​​സ്റ്റ് ഒ​​​​ന്നി​​​​നോ അ​​​​തി​​​​നു ശേ​​​​ഷ​​​​മോ ജ​​​​നി​​​​ച്ച​​​​വ​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം അ​​​​പേ​​​​ക്ഷ​​​​ക​​​​ർ. സം​​​​വ​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ള​​​​വു​​​​ണ്ട്. ജേ​​​​ർ​​​​ണ​​​​ലി​​​​സം കോ​​​​ഴ്സി​​​​നു കോ​​​​ട്ട​​​​യം സെ​​​​ന്‍റ​​​​റി​​​​ൽ 17 സീ​​​​റ്റാ​​​​ണു​​​​ള്ള​​​​ത്. ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ ജേ​​​​ർ​​​​ണ​​​​ലി​​​​സം കോ​​​​ഴ്സി​​​​നു ഫീ​​​​സ് 95500 രൂ​​​​പ. റേ​​​​ഡി​​​​യോ ആ​​​​ൻ​​​​ഡ് ടെ​​​​ലി​​​​വി​​​​ഷ​​​​ൻ ജേ​​​​ർ​​​​ണ​​​​ലി​​​​സം കോ​​​​ഴ്സി​​​​നു ഫീ​​​​സ് 1,68,500 രൂ​​​​പ. അ​​​​ഡ്വ​​​​ർ​​​​ടൈ​​​​സിം​​​​ഗ് ആ​​​​ൻ​​​​ഡ് പ​​​​ബ്ലി​​​​ക് റി​​​​ലേ​​​​ഷ​​​​ൻ​​​​സ് കോ​​​​ഴ്സി​​​​നു ഫീ​​​​സ് 1,31, 500 രൂ​​​​പ. കോ​​​​ട്ട​​​​യ​​​​ത്തു ന​​​​ട​​​​ത്തു​​​​ന്ന മ​​​​ല​​​​യാ​​​​ളം ജേ​​​​ർ​​​​ണ​​​​ലി​​​​സം കോ​​​​ഴ്സി​​​​ന് 55,500 രൂ​​​​പ​​​​യാ​​​​ണു ഫീ​​​​സ്.
പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ മേ​​​​യ് 25, 26 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്തും. കേ​​​​ര​​​​ള​​​​ത്തി​​​​ൽ കോ​​​​ഴി​​​​ക്കോ​​​​ടും കോ​​​​ട്ട​​​​യ​​​​വും പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളാ​​​​ണ്. ന്യൂ​​​​ഡ​​​​ൽ​​​​ഹി, അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്, ഐ​​​​സോ​​​​ൾ, ബം​​​​ഗ​​​​ളൂ​​​​രു, ഭോ​​​​പ്പാ​​​​ൽ, ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ, ചെ​​​​ന്നൈ, ഗോ​​​​ഹ​​​​ട്ടി, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്, ജ​​​​മ്മു, കോ​​​​ൽ​​​​ക്ക​​​​ത്ത, ല​​​​ക്നോ, മും​​​​ബൈ, നാ​​​​ഗ്പു​​​​ർ, പാ​​​​റ്റ്ന, റാ​​​​യ്പു​​​​ർ, റാ​​​​ഞ്ചി, ശ്രീ​​​​ന​​​​ഗ​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണു മ​​​​റ്റു പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ. ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മേ​​​​യ് 12. ഓ​​​​രോ കോ​​​​ഴ്സി​​​​നും പ്ര​​​​ത്യേ​​​​കം അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. അ​​​​പേ​​​​ക്ഷാ ഫീ​​​​സ് 1,500 രൂ​​​​പ. സം​​​​വ​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് 1,000 രൂ​​​​പ.

മ​​​​ല​​​​യാ​​​​ളം ജേ​​​​ർ​​​​ണ​​​​ലി​​​​സ​​​​ത്തി​​​​നു​​​​ള്ള പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ മേ​​​​യ് 25നാ​​​​ണ്. വി​​​​ലാ​​​​സം: ര​​​​ജി​​​​സ്ട്രാ​​​​ർ, ഇ​​​​ന്ത്യ​​​​ൻ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മാ​​​​സ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ, അ​​​​രു​​​​ണ അ​​​​സ​​​​ഫ് അ​​​​ലി മാ​​​​ർ​​​​ഗ്, ന്യൂ​​​​ഡ​​​​ൽ​​​​ഹി110067. വെ​​​​ബ്സൈ​​​​റ്റ്: www.iimc. gov.in. ‌ഫോ​​​​ണ്‍: കോ​​​​ട്ട​​​​യം 914812730161. ന്യൂ​​​​ഡ​​​​ൽ​​​​ഹി: +911126741073.
More News