University News
പ​രീ​ക്ഷാ​തീ​യ​തി
ഏ​പ്രി​ലി​ൽ ആ​രം​ഭി​ക്കു​ന്ന എം​സി​എ (2011 സ്കീം 2011 ​അ​ഡ്മി​ഷ​ൻ മാ​ത്രം) ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സെ​മ​സ്റ്റ​ർ മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ മേ​യ് മാ​സ​ത്തി​ലേ​യ്ക്ക് മാ​റ്റി. മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (2011 സ്കീം 2013 & 2014 ​അ​ഡ്മി​ഷ​ൻ മാ​ത്രം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ മേ​ൽ​പ്പ​റ​ഞ്ഞ മൂ​ന്നാം സെ​മ​സ്റ്റ​ർ മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ളോ​ടൊ​പ്പം ന​ട​ത്തും.

പ​രീ​ക്ഷാ​കേ​ന്ദ്രം

2019 ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് എ​സ്ഡി കോ​ള​ജ് ആ​ല​പ്പു​ഴ​യി​ലെ ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/ ബി​കോം/​സി​ബി​സി​എ​സ്എ​സ് (ക​രി​യ​ർ റി​ലേ​റ്റ​ഡ്) വി​ദ്യാ​ർ​ഥി​ക​ൾ 25, 27 തീ​യ​തി​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ എ​സ്ഡി​വി സെ​ൻ​ട്ര​ൽ സ്കൂ​ൾ, ആ​ല​പ്പു​ഴ​യി​ൽ എ​ഴു​ത​ണം.

2019 ഏ​പ്രി​ൽ മാ​സം 26ന് ​ആ​രം​ഭി​ക്കു​ന്ന ബി​കോം ആ​ന്വ​ൽ ( പ്രൈ​വ​റ്റ് / എ​സ്ഡി​ഇ/ സ​പ്ലി​മെ​ന്‍റ​റി) പാ​ർ​ട്ട് മൂ​ന്ന് അ​വ​സാ​ന​വ​ർ​ഷ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി എ​സ്എ​ൻ കോ​ള​ജ് ഫോ​ർ വി​മെ​ൻ കൊ​ല്ലം തെ​ര​ഞ്ഞെ​ടു​ത്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ക​രു​നാ​ഗ​പ്പ​ള്ളി ശ്രീ ​വി​ദ്യാ​ധി​രാ​ജ കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം.

പ്രാ​ക്ടി​ക്ക​ൽ

ഏ​പ്രി​ലി​ൽ ന​ട​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​വോ​ക് സോ​ഫ്റ്റ്വെ​യ​ർ ഡെ​വ​ല​പ്മെ​ൻ​റ് കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മേ​യ് ര​ണ്ട്,മൂ​ന്ന്,ആ​റ്,ഏ​ഴ് തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ

ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ഡ് 2008 സ്കീം ​സ​പ്ലി​മെ​ൻ​റ​റി ര​ണ്ടും,നാ​ലും,ആ​റും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ ഓ​ൺ​ലൈ​ൻ/ ഓ​ഫ്ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 24ന് ​ആ​രം​ഭി​ക്കും. പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ മേ​യ് ര​ണ്ടു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടു​കൂ​ടി മേ​യ് നാ​ല്വ​രെ​യും 125 രൂ​പ പി​ഴ​യോ​ടു​കൂ​ടി മേ​യ് ആ​റു​വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടും, നാ​ലും സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി പ​ഞ്ച​വ​ത്സ​ര (prior to 201112 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 2019 മേ​യ് 16, 29 എ​ന്നീ തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. 2005,06,07 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ 4000 രൂ​പ മേ​ഴ്സി ചാ​ൻ​സ് ഫീ​സ് ഇ​ന​ത്തി​ലും 300 രൂ​പ സി.​വി ക്യാ​മ്പ് ഫീ​സ് ഇ​ന​ത്തി​ലും,2002,03,04 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ 7500 രൂ​പ മേ​ഴ്സി ചാ​ൻ​സ് ഫീ​സ് ഇ​ന​ത്തി​ലും 300 രൂ​പ സി.​വി ക്യാ​മ്പ് ഫീ​സ് ഇ​ന​ത്തി​ലും അ​ട​യ്ക്ക​ണം.​മൂ​ന്നി​ൽ കൂ​ടു​ത​ൽ പേ​പ്പ​ർ ഉ​ണ്ടെ​ങ്കി​ൽ ഓ​രോ പേ​പ്പ​റി​നും 2500 രൂ​പ വീ​തം അ​ട​യ്ക്ക​ണം. പി​ഴ​കൂ​ടാ​തെ 29 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടു​കൂ​ടി മേ​യ് മൂ​ന്നു​വ​രെ​യും, 125 രൂ​പ പി​ഴ​യോ​ടു​കൂ​ടി മേ​യ് ആ​റ്‌​വ​രെ​യും അ​പേ​ക്ഷി​ക്കാം.

ഹാ​ൾ​ടി​ക്ക​റ്റ്

2019 ഏ​പ്രി​ൽ 29 ന് ​ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന​വ​ർ​ഷ ബി​ബി​എ (ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) പ​രീ​ക്ഷ​ക്ക് തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ (എ​സ്ഡി​ഇ ) നി​ന്നും, കൊ​ല്ലം കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ എ​സ്എ​ൻ കോ​ള​ജ് ചാ​ത്ത​ന്നൂ​രി​ൽ നി​ന്നും, ആ​ല​പ്പു​ഴ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് ചേ​ർ​ത്ത​ല​യി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2018 ഓ​ഗ​സ്റ്റ് മാ​സം ന​ട​ത്തി​യ എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി ര​ണ്ടാം സെ​മ​സ്റ്റ​ർ (2011 സ്കീം) ​പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി റീ​വാ​ല്യൂ​വേ​ഷ​ൻ സെ​ക്‌‌​ഷ​നി​ൽ 24 മു​ത​ൽ മേ​യ് ര​ണ്ടു​വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.