ബിഎസ്സി ഒപ്റ്റോമെട്രി, റേഡിയോ തെറാപ്പി ടെക്നോളജി
ലക്നോയിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി നടത്തുന്ന ഒപ്റ്റോമെട്രി, റേഡിയോ തെറാപ്പി ടെക്നോളജി എന്നിവയിൽ ബിഎസ്സി പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഒപ്റ്റോമെട്രി കോഴ്സിന്റെ കാലവധി നാലു വർഷവും റേഡിയോ തെറാപ്പി കോഴ്സിന്റെ കാലാവധി മൂന്നു വർഷവുമാണ്. ജൂണ്‍ ഒന്‍പതിന് ലക്നോയിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. മേയ് 31നകം അപേക്ഷിക്കണം.
അപേക്ഷാ ഫീസ് 2000 രൂപ. സംവരണ വിഭാഗങ്ങൾക്ക് 1200 രൂപ. 2019 ഡിസംബർ 31ന് 17 വയസ് തികഞ്ഞവരായിരിക്കണം അപേക്ഷകർ. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്നോളജി പഠിച്ച് 50 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. http://www.kgmu.org.
കസ്തൂർബാ കോളജിൽ ബിഎസ്സി നഴ്സിംഗ്
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി എൻജിനിയറിംഗ് ലിമിറ്റഡ് ഭോപ്പാലിൽ നടത്തുന്ന കസ്തൂർബാ കോളജ് ഓഫ് നഴ്സിംഗിൽ ചതുർവത്സര ബിഎസ്സി നഴ്സിംഗ് കോഴ്സിലേക്കു പെണ്‍കുട്ടികൾക്ക് അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് 45 ശതമാനം മാർക്കോടെ പ്ലസ്ടു പാസായി 2019 ഡിസംബർ 31ന് 17 വയസ് തികയുന്നവർക്കാണ് അപേക്ഷിക്കാവുന്നത്. ഭെൽ ശിക്ഷാ മണ്ഡൽ കസ്തൂർബാ കോളജ് ഓഫ് നഴ്സിംഗിന്റെ പേരിൽ ഭോപ്പാലിൽ മാറാവുന്ന 400 രൂപയുടെ ഡിഡി സഹിതം വേണം അപേക്ഷിക്കാൻ. അപേക്ഷാഫോം വെബ്സൈറ്റിൽ നിന്നു ഡൗണ്‍ലോഡ് ചെയ്തെടുക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂണ്‍15. ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന അപേക്ഷകരെ ഇന്റർവ്യൂ നടത്തിയാണ് തെരഞ്ഞെടുപ്പ്.
വിലാസം: കസ്തൂർബാ കോളജ് ഓഫ് നഴ്സിംഗ്, ഹബീബ്ഗഞ്ച്, ഭെൽ, ഭോപ്പാൽ 462024.വെബ്സൈറ്റ്: www.smbhobpal.com. ഫോണ്‍: 07552485278 07552505370, 07552505377.