രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ മേയ് 15 തുടങ്ങും
രണ്ടാം സെമസ്റ്റർ സിബിസിഎസ് ബിരുദ പരീക്ഷകൾ (പുതിയ സ്കീം റഗുലർ2018 അഡ്മിഷൻ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/റീഅപ്പിയറൻസ്) പരീക്ഷകൾ മേയ് 15 തുടങ്ങും.
ടൈംടേബിൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ് യുജി(2013 മുതൽ 2016 വരെയുള്ള അഡ്മിഷൻ റീഅപ്പിയറൻസ്), രണ്ടാം സെമസ്റ്റർ ബിഎസ്സി സൈബർ ഫോറൻസിക്(2018 അഡ്മിഷൻ റഗുലർ, 20132017 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകൾ മേയ് 15ന് തുടങ്ങും.
മൂല്യനിർണയ ക്യാന്പ്
കേന്ദ്രീകൃത ഉത്തരക്കടലാസ് മൂല്യനിർണയ ക്യാന്പുകൾ ഇന്നു പുനരാരംഭിക്കും. ഒന്പതു കേന്ദ്രങ്ങളിലായാണു മൂല്യനിർണയം.
അതതു ക്യാന്പുകളിൽ നിയോഗിക്കപ്പെട്ട അധ്യാപകർ ഇന്നു ഹാജരാകണമെന്നു പരീക്ഷ കണ്ട്രോളർ അറിയിച്ചു.
സീറ്റൊഴിവ്
പിഎസ് നടത്തുന്ന സർവകലാശാല അസിസ്റ്റന്റ് പരീക്ഷയ്ക്കുള്ള പരിശീലനം മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ തുടങ്ങും.
ഏതാനും സീറ്റൊഴിവുണ്ട്. ഫോൺ: 0481 2731025, 7559940413.