Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ജി​പ്മെ​റി​ൽ ന​ഴ്സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ൾ
കേ​​ന്ദ്ര ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യ​​ത്തി​​നു കീ​​ഴി​​ൽ പോ​​ണ്ടി​​ച്ചേ​​രി​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ജ​​വ​​ഹ​​ർ​​ലാ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് പോ​​സ്റ്റ് ഗ്രാ​​ജ്വേ​​റ്റ് മെ​​ഡി​​ക്ക​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് റി​​സ​​ർ​​ച്ച് (ജി​​പ്മെ​​ർ) ന​​ഴ്സിം​​ഗ്, പാ​​രാ​​മെ​​ഡി​​ക്ക​​ൽ ബി​​രു​​ദ, ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ കോ​​ഴ്സു​​ക​​ളി​​ലേ​​ക്കും അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.

പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​ഡ്മി​​ഷ​​ൻ. മേ​​യ് 24 വ​​രെ അ​​പേ​​ക്ഷി​​ക്കാം. ജൂ​​ണ്‍ 22 നാ​​ണു പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ.

അ​​പേ​​ക്ഷാ ഫീ​​സ് 1500 രൂ​​പ. പ​​ട്ടി​​ക ജാ​​തി​​വ​​ർ​​ഗ​​ക്കാ​​ർ​​ക്ക് 1200 രൂ​​പ. വി​​ക​​ലാം​​ഗ​​ർ​​ക്ക് അ​​പേ​​ക്ഷാ ഫീ​​സി​​ല്ല.

കോ​​ഴ്സു​​ക​​ൾ

എം​​എ​​സ്‌​​സി ന​​ഴ്സിം​​ഗ്, ബി​​എ​​സ്‌​​സി ന​​ഴ്സിം​​ഗ് കോ​​ഴ്സു​​ക​​ൾ​​ക്കു പു​​റ​​മേ എം​​എ​​സ്‌​​സി മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി, എം​​എ​​ൽ​​ടി മൈ​​ക്രോ​​ബ​​യോ​​ള​​ജി, എം​​എ​​ൽ​​ടി പ​​ത്തോ​​ള​​ജി, മെ​​ഡി​​ക്ക​​ൽ ഫി​​സി​​യോ​​ള​​ജി, ബ​​യോ​​സ്റ്റാ​​റ്റി​​സ്റ്റി​​ക്സ്, ന്യൂ​​റോ ടെ​​ക്നോ​​ള​​ജി കോ​​ഴ്സു​​ക​​ൾ​​ക്കും മാ​​സ്റ്റ​​ർ ഓ​​ഫ് പ​​ബ്ലി​​ക് ഹെ​​ൽ​​ത്ത്, ബി​​എ​​സ്‌​​സി (മെ​​ഡി​​ക്ക​​ൽ ലാ​​ബ് ടെ​​ക്നോ​​ള​​ജി, കാ​​ർ​​ഡി​​യാ​​ക് ല​​ബോ​​റ​​ട്ട​​റി ടെ​​ക്നോ​​ള​​ജി, ഡ​​യാ​​ലി​​സി​​സ് ടെ​​ക്നോ​​ള​​ജി, ന്യൂ​​റോ ടെ​​ക്നോ​​ള​​ജി, ന്യൂ​​ക്ലി​​യ​​ർ മെ​​ഡി​​സി​​ൻ ടെ​​ക്നോ​​ള​​ജി, ഒാ​​പ്പ​​റേ​​ഷ​​ൻ തി​​യ​​റ്റ​​ർ ആ​​ൻ​​ഡ് അ​​ന​​സ്തേ​​ഷ്യ ടെ​​ക്നോ​​ള​​ജി, പെ​​ർ​​ഫ്യൂ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി, റേ​​ഡി​​യോ തെ​​റാ​​പ്പി ടെ​​ക്നോ​​ള​​ജി) കോ​​ഴ്സു​​ക​​ൾ​​ക്കും ബാ​​ച്ചി​​ല​​ർ ഓ​​ഫ് ഓ​​ഡി​​യോ​​ള​​ജി ആ​​ൻ​​ഡ് സ്പീ​​ച്ച് ലാം​​ഗ്വേ​​ജ് പ​​ത്തോ​​ള​​ജി (ബി​​എ​​എ​​സ്എ​​ൽ​​പി), ന​​ഴ്സിം​​ഗി​​ൽ പോ​​സ്റ്റ് ബേ​​സി​​ക് ഡി​​പ്ലോ​​മ കോ​​ഴ്സു​​ക​​ൾ​​ക്കു​​മാ​​ണ് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ബി​​എ​​സ്‌​​സി ന​​ഴ്സിം​​ഗ് കോ​​ഴ്സി​​ന് 75, പാ​​രാ​​മെ​​ഡി​​ക്ക​​ൽ ബി​​എ​​സ്‌​​സി കോ​​ഴ്സു​​ക​​ൾ​​ക്ക് 74, ബി​​എ​​എ​​സ്എ​​ൽ​​പി​​ക്ക് നാ​​ല് സീ​​റ്റു​​ക​​ൾ വീ​​ത​​മാ​​ണു​​ള്ള​​ത്. എം​​എ​​സ്‌​​സി ന​​ഴ്സിം​​ഗ്25, എം​​എ​​സ്‌​​സി അ​​നു​​ബ​​ന്ധ മെ​​ഡി​​ക്ക​​ൽ കോ​​ഴ്സു​​ക​​ൾ23, മാ​​സ്റ്റ​​ർ ഓ​​ഫ് പ​​ബ്ലി​​ക് ഹെ​​ൽ​​ത്ത്30, പി​​എ​​ച്ച്ഡി 21 സീ​​റ്റു​​ക​​ളാ​​ണു​​ള്ള​​ത്.

ബി​​എ​​സ്‌​​സി ന​​ഴ്സിം​​ഗ്, ബി​​എ​​എ​​സ്എ​​ൽ​​പി കോ​​ഴ്സു​​ക​​ളു​​ടെ കാ​​ല ദൈ​​ർ​​ഘ്യം ഒ​​രു വ​​ർ​​ഷ​​ത്തെ ഇ​​ന്‍റേ​​ണ്‍​ഷി​​പ് ഉ​​ൾ​​പ്പെ​​ടെ നാ​​ലു വ​​ർ​​ഷ​​വും മ​​റ്റു ബി​​എ​​സ്‌​​സി കോ​​ഴ്സു​​ക​​ളു​​ടേ​​തു മൂ​​ന്നു വ​​ർ​​ഷ​​വു​​മാ​​ണ്. ബി​​എ​​സ്‌​​സി കോ​​ഴ്സു​​ക​​ൾ​​ക്കു താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ​​ക്ക് സ്റ്റൈ​​പ​​ൻ​​ഡോ​​ടു കൂ​​ടി ഒ​​രു വ​​ർ​​ഷ​​ത്തെ ഇ​​ന്‍റേ​​ണ്‍​ഷി​​പ്പി​​ന് അ​​വ​​സ​​ര​​മു​​ണ്ട്.

യോ​​ഗ്യ​​ത

ബി​​രു​​ദ കോ​​ഴ്സു​​ക​​ൾ​​ക്ക് 2019 ഡി​​സം​​ബ​​ർ 31ന് 17 ​​വ​​യ​​സ് തി​​ക​​യ​​ണം. ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി, ബ​​യോ​​ള​​ജി പ​​ഠി​​ച്ച് 50 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ പ്ല​​സ്ടു പാ​​സാ​​യ​​വ​​ർ​​ക്കും അ​​വ​​സാ​​ന വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​​പേ​​ക്ഷി​​ക്കാം. സം​​വ​​ര​​ണ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് 40 ശ​​ത​​മാ​​നം മാ​​ർ​​ക്ക് മ​​തി.

എം​​എ​​സ്‌​​സി ന​​ഴ്സിം​​ഗ് കോ​​ഴ്സി​​ന് ബി​​എ​​സ്‌​​സി ന​​ഴ്സിം​​ഗ് പാ​​സാ​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. എം​​എ​​സ്‌​​സി മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി: കെ​​മി​​സ്ട്രി, മെ​​ഡി​​ക്ക​​ൽ ല​​ബോ​​റ​​ട്ട​​റി ടെ​​ക്നോ​​ള​​ജി കോ​​ഴ്സ് പ​​ഠി​​ച്ച് ബി​​രു​​ദം നേ​​ടി​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം.

എം​​എ​​സ്‌​​സി​​എം​​എ​​ൽ​​ടി മൈ​​ക്രോ​​ബ​​യോ​​ള​​ജി: ബ​​യോ​​ടെ​​ക്നോ​​ള​​ജി, മൈ​​ക്രോ​​ബ​​യോ​​ള​​ജി, മെ​​ഡി​​ക്ക​​ൽ ല​​ബോ​​റ​​ട്ട​​റി ടെ​​ക്നോ​​ള​​ജി കോ​​ഴ്സ് പ​​ഠി​​ച്ച് ബി​​രു​​ദം നേ​​ടി​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. എം​​എ​​ൽ​​ടി പ​​ത്തോ​​ള​​ജി: മെ​​ഡി​​ക്ക​​ൽ ല​​ബോ​​റ​​ട്ട​​റി ടെ​​ക്നോ​​ള​​ജി, ബ​​യോ​​ടെ​​ക്നോ​​ള​​ജി ബി​​രു​​ദം. എം​​എ​​സ്‌​​സി മെ​​ഡി​​ക്ക​​ൽ ഫി​​സി​​യോ​​ള​​ജി: മെ​​ഡി​​ക്ക​​ൽ ല​​ബോ​​റ​​ട്ട​​റി ടെ​​ക്നോ​​ള​​ജി, ബ​​യോ​​ടെ​​ക്നോ​​ള​​ജി, ഫി​​സി​​യോ​​ള​​ജി ബി​​രും​​ദം. എം​​എ​​സ്‌​​സി ബ​​യോ​​സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് (മെ​​ഡി​​ക്ക​​ൽ ബ​​യോ​​മെ​​ട്രി​​ക്): സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് അ​​ല്ലെ​​ങ്കി​​ൽ മാ​​ത്ത​​മാ​​റ്റി​​ക്സ് പ​​ഠി​​ച്ച് ബി​​രു​​ദം.​

മാ​​സ്റ്റ​​ർ ഓ​​ഫ് പ​​ബ്ലി​​ക് ഹെ​​ൽ​​ത്ത്: എം​​ബി​​ബി​​എ​​സ്, ബി​​ഡി​​എ​​സ്, ബി​​ടെ​​ക്, ബി​​എ​​സ്‌​​സി ന​​ഴ്സിം​​ഗ്, ബി​​വി​​എ​​സ്‌​​സി, പാ​​രാ മെ​​ഡി​​ക്ക​​ൽ കോ​​ഴ്സു​​ക​​ളി​​ൽ 50 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ബി​​രു​​ദം നേ​​ടി​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. കോ​​ഴ്സി​​ന്‍റെ കാ​​ലാ​​വ​​ധി ര​​ണ്ടു വ​​ർ​​ഷ​​മാ​​ണ്.​​ന​​ഴ്സിം​​ഗി​​ൽ പോ​​സ്റ്റ് ബേ​​സി​​ക് ഡി​​പ്ലോ​​മ കോ​​ഴ്സി​​ന് ജ​​ന​​റ​​ൽ ന​​ഴ്സിം​​ഗ് ആ​​ൻ​​ഡ് മി​​ഡ്വൈ​​ഫ​​റി​​യി​​ൽ ഡി​​പ്ലോ​​മ​​യും ഒ​​രു വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി പ​​രി​​ച​​യ​​വും വേ​​ണം. പ്രാ​​യ പ​​രി​​ധി 2019 മേ​​യ് 25ന് 40 ​​വ​​യ​​സ് ക​​വി​​യ​​രു​​ത്. ഒ​​രു വ​​ർ​​ഷ​​മാ​​ണു കോ​​ഴ്സി​​ന്‍റെ കാ​​ലാ​​വ​​ധി. പ്ര​​തി​​മാ​​സം 10000 രൂ​​പ സ്റ്റൈ​​പ​​ൻ​​ഡ് ല​​ഭി​​ക്കും. കൂ​​ടാ​​തെ താ​​മ​​സം സൗ​​ജ​​ന്യ​​മാ​​ണ്.

പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ

ഓ​​ണ്‍​ലൈ​​നാ​​യി ഒ​​ന്ന​​ര മ​​ണി​​ക്കൂ​​ർ ദൈ​​ർ​​ഘ്യ​​മു​​ള്ള​​താ​​ണു പ​​രീ​​ക്ഷ. ഫി​​സി​​ക്സ്20, കെ​​മി​​സ്ട്രി20, ബ​​യോ​​ള​​ജി40, ഇം​​ഗ്ലീ​​ഷ് ലാം​​ഗ്വേ​​ജ് ആ​​ൻ​​ഡ് കോം​​പ്രി​​ഹെ​​ൻ​​ഷ​​ൻ10, ലോ​​ജി​​ക്ക​​ൽ ആ​​ൻ​​ഡ് ക്വാ​​ണ്ടി​​റ്റേ​​റ്റീ​​വ് റീ​​സ​​ണിം​​ഗ്10 മാ​​ർ​​ക്ക്. മാ​​തൃ​​കാ പ​​രീ​​ക്ഷ​​യ്ക്കു​​ള്ള സൗ​​ക​​ര്യം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്.

തി​​രു​​വ​​ന​​ന്ത​​പു​​രം, ചെ​​ന്നൈ, കോ​​ൽ​​ക്ക​​ത്ത, മും​​ബൈ, ന്യൂ​​ഡ​​ൽ​​ഹി, പോ​​ണ്ടി​​ച്ചേ​​രി, വി​​ജ​​യ​​വാ​​ഡ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണു പ​​രീ​​ക്ഷാ​കേ​​ന്ദ്ര​​ങ്ങ​​ൾ. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക്: www.ji pmer.edu.in.
ഹെ​​ൽ​​പ് ലൈ​​ൻ: 18002667072.



സര്‍വകലാശാല സംശയങ്ങള്‍?
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സ്പോ​ര്‍​ട്സ് കോ​ണ്‍​വൊ​ക്കേ​ഷ​ന്‍ ജൂ​ണ്‍ 13 ന്
കേരള സർവകലാശാല: ഒ​​​​ന്നാം വ​​​​ർ​​​​ഷ ബി​​​​രു​​​​ദ പ്ര​​​​വേ​​​​ശ​​​​നം
യു​ജി​സി-​സി​എ​സ്ഐ​ആ​ർ നെ​റ്റ് ദ്വി​ദി​ന ശി​ല്പ​ശാ​ല ജൂ​ണ്‍ ഒ​ന്നു മു​ത​ൽ
ക്ലാ​സു​ക​ൾ ജൂ​ണ്‍ അ​ഞ്ചി​ന്
ബി​ടെ​ക് എ​ൻ​ആ​ർ​ഐ ക്വോ​ട്ട പ്ര​വേ​ശനം
ഡി​പ്ലോ​മ പ​രീ​ക്ഷ
അ​ധ്യാ​പ​ക​രു​ടെ റി​ക്രൂ​ട്ട്മെ​ന്‍റ്
ഒ​ന്നാം വ​ർ​ഷ ബി​പി​എ കോ​ഴ്‌​സി​ന് അ​പേ​ക്ഷി​ക്കാം
മേ​ട്ര​ണ്‍-​കം-​റ​സി​ഡ​ന്‍റ് ട്യൂ​ട്ട​ര്‍: അപേക്ഷ ക്ഷണിച്ചു
ഒ​മാ​നി​ലേ​ക്കു ന​ഴ്സുമാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു
സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്: അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു
അ​ഭി​രു​ചി പ​രീ​ക്ഷ 25ന്
കു​സാ​റ്റ്: ഓ​പ്ഷ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ 25 വ​രെ
കു​സാ​റ്റി​ൽ നാളത്തെപ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല
തി​രു​വ​ന​ന്ത​പു​രം ലൂ​ർ​ദ് മാ​താ കോ​ള​ജി​ൽ എം​ബി​എ അ​ഡ്മി​ഷ​ൻ
പ്ല​സ് വ​ണ്‍ ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ബ​യോ ടെക്നോ​ള​ജി​യി​ൽ എം​എ​സ്‌​സി
ഫാ. ​​​സി.​​​എ​​​സ്. സേ​​​വ്യ​​​ർ ചീ​​​രം​​​ത​​​റയ്ക്ക് ഡോ​​​ക്ട​​​റേ​​​റ്റ്
അ​മ​ൽ​ ജ്യോ​തി​യി​ൽ എം​സി​എ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.