University News
ജ​യി​ൻ യൂ​ണി​വേ​ഴ്സി​റ്റി ആ​ഡ് ഓ​ണ്‍ കോ​ഴ്സു​ക​ൾ ആ​രം​ഭി​ച്ചു
കൊ​​​ച്ചി: ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തോ​​​ടൊ​​​പ്പം സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സു​​​ക​​​ളു​​​മാ​​​യി ബം​​​ഗ​​ളൂ​​​രു ആ​​​സ്ഥാ​​​ന​​​മാ​​​യ ജ​​​യി​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി. കൊ​​​ച്ചി കേ​​​ന്ദ്ര​​​മാ​​​യ കാ​​​ന്പ​​​സി​​​ൽ​​​നി​​​ന്നാ​​​ണു കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി വി​​​വി​​​ധ ടെ​​​ക്നി​​​ക്ക​​​ൽ, നോ​​​ണ്‍ ടെ​​​ക്നി​​​ക്ക​​​ൽ, ഐ​​​ടി, സ​​​യ​​​ൻ​​​സ് കോ​​​ഴ്സു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഉ​​​ദ്ഘാ​​​ട​​​നം എ​​​ഐ​​​സി​​ടി​​​ഇ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​എം.​​​പി. പൂ​​​നി​​​യ നി​​​ർ​​​വ​​​ഹി​​​ച്ചു.

ജ​​​യി​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് ചെ​​​ൻ​​​രാ​​​ജ് റോ​​​യ്ച​​​ന്ദ്, കു​​​സാ​​​റ്റ് വൈ​​​സ് ചാ​​​ൻ​​​സി​​​ല​​​ർ ഡോ. ​​​ശ​​​ശി​​​ധ​​​ര​​​ൻ, എം​​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സി​​​ൻ​​​ഡി​​​ക്ക​​റ്റ് അം​​​ഗം അ​​​ഡ്വ. ഹ​​​രി​​​കു​​​മാ​​​ർ, സി​​ആ​​​പ്റ്റ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​സി. അ​​​ബ്ദു​​​ൾ റ​​​ഹ്മാ​​​ൻ, എ​​​ഐ​​​സി​​​ടി​​​ഇ ഡ​​​യ​​​റ​​​ക്റ്റ​​​ർ ഡോ. ​​​ര​​​മേ​​​ശ് ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ, ജ​​​യ​​​ഭാ​​​ര​​​ത് ഗ്രൂ​​​പ്പ് ഓ​​​ഫ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ എ.​​​എം. ക​​​രീം, ഇ​​​ന്നോ​​​വേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് റി​​​സേ​​​ർ​​​ച്ച് സൊ​​​സൈ​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​നി​​​സാം റ​​​ഹ്മാ​​​ൻ, എ​​​ഐ​​​സി​​​ടി​​​ഇ നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ ഡോ. ​​​അ​​​ബ്ദു​​​ൾ റ​​​ഹ്മാ​​​ൻ അ​​​ഹ​​​മ്മ​​​ദ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

ജെ​​​യു​​​എ​​​ക്സ് ഓ​​​ണ്‍ കാ​​​ന്പ​​​സ് എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ഓ​​​ണ്‍​ലൈ​​​ൻ വി​​​ദ്യാ​​​ഭ്യ​​​സ പ​​​ദ്ധ​​​തി​​​യി​​​ൽ ഡാ​​​റ്റാ സ​​​യ​​​ൻ​​​സ്, ബി​​​ഗ് ഡേ​​​റ്റാ അ​​​ന​​​ല​​​റ്റി​​​ക്സ്, മൊ​​​ബൈ​​​ൽ ആ​​​പ് വി​​​ക​​​സ​​​നം, ക്ലൗ​​​ഡ് ടെ​​​ക്നോ​​​ള​​​ജി, ഐ​​​ഒ​​​റ്റി, ഇ​​​ൻ​​​ഫോ​​​ർ​​​മേ​​​ഷ​​​ൻ സെ​​​ക്യൂ​​​രി​​​റ്റി, അ​​​ന​​​ല​​​റ്റി​​​ക്ക​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ്, വെ​​​ബ് ഡ​​​വ​​​ല​​​പ്ന്‍റ്, റി​​​ന്യൂ​​​വ​​​ബി​​​ൾ എ​​​ന​​​ർ​​​ജി, റോ​​​ബോ​​​ട്ടി​​​ക് ആ​​​ൻ​​​ഡ് ഓ​​​ട്ട​​​മേ​​​ഷ​​​ൻ, അ​​​ക്കൗ​​​ണ്ടിം​​​ഗ് മാ​​​നേ​​​ജ്മെ​​​ന്‍റ്, ഫി​​​നാ​​​ഷ്യ​​​ൽ മോ​​​ഡ​​​ലിം​​​ഗ്, ഡി​​​ജി​​​റ്റ​​​ൽ മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്, ഇ​​കൊ​​​മേ​​​ഴ്സ്, അ​​​ഡ്വ​​​ർ​​​ടൈ​​​സിം​​​ഗ് തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ കോ​​​ഴ്സു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ണ്.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ കോ​​​ള​​​ജു​​​ക​​​ളി​​​ലെ 100 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു കോ​​​ഴ​​​സ് സൗ​​​ജ​​​ന്യ​​​മാ​​​ണെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു. മ​​​റ്റു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു 90 മ​​​ണി​​​ക്കൂ​​​ർ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് ഫീ​​​സി​​​ള​​​വും ല​​​ഭ്യ​​​മാ​​​ണ്. പ്ല​​​സ് ടു ​​​ക​​​ഴി​​​ഞ്ഞ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു കോ​​​ഴ്സു​​​ക​​​ളി​​​ൽ ചേ​​​രാം.

ഓ​​​ണ്‍​ലൈ​​​നാ​​​യാ​​​കും പ​​​ഠ​​​ന​​​വും പ​​​രീ​​​ക്ഷ​​​ക​​​ളും. www.juxhu b.com/ juxoncampus.
More News