കോട്ടയം: എംജി സർവകലാശാല 201819 വർഷത്തെ മികച്ച എൻഎസ്എസ് യൂണിറ്റ്, പ്രോഗ്രാം ഓഫീസർ, വോളണ്ടിയർ എന്നിവർക്കു നൽകുന്ന അവാർഡിന്റെ നോമിനേഷൻ മേയ് എട്ടുവരെ സമർപ്പിക്കാം. അപേക്ഷകർ എൻട്രിയുടെ രണ്ടു പകർപ്പുകൾ സഹിതം സർവകലാശാല എൻഎസ്എസ് ഓഫീസിൽ നൽകണമെന്നു പ്രോഗ്രാം കോഓർഡിനേറ്റർ പ്രഫ.എം.ജെ. മാത്യു അറിയിച്ചു.