University News
പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ നാ​ലി​ന്
സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ നാ​ലി​ന് രാ​വി​ലെ 10മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ണ്‍​ഹി​ൽ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. അ​പേ​ക്ഷ​ക​ർ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ അ​വ​ര​വ​രു​ടെ യൂ​സ​ർ ഐ​ഡി​യും പാ​സ് വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ()എ​ന്ന വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഫോ​ട്ടോ​യു​ൾ​പ്പെ​ട്ട ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കാ​ത്ത​വ​രെ പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള​ള ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ അ​പേ​ക്ഷ​ക​ർ കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ​ക്കാ​യി മൂ​ന്നി​നു മു​ന്പ് എ​സി.​ബി1 സെ​ക്‌​ഷ​നി​ൽ ബ​ന്ധ​പ്പെ​ട​ണം. (Email:[email protected])

ടൈം​ടേ​ബി​ൾ

2019 ഏ​പ്രി​ലി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​ബി​എ ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും വൈ​വാ വോ​സി​യും മേ​യ് ഏ​ഴു മു​ത​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

മേ​യി​ൽ ന​ട​ക്കു​ന്ന പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ (പി​ജി​ഡി​ഇ​സി) പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ ആ​റു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ എ​ട്ടു​വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ10 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ക്ലാ​സു​ക​ൾ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം എം​എ സോ​ഷ്യോ​ള​ജി ര​ണ്ടാം സെ​മ​സ്റ്റ​ർ (2018 അ​ഡ്മി​ഷ​ൻ) ക്ലാ​സു​ക​ൾ നാ​ലി​ന് പാ​ള​യം സെ​ന്‍റ​റി​ൽ ആ​രം​ഭി​ക്കും. നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ലെ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​സി​എ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ന് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ക്ലാ​സ് ഉ​ണ്ടാ​യി​രി​ക്കും.