ആറ്, ഏഴ്, എട്ട് തീയതികളിലെ നാലാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംസജെ പരീക്ഷകൾ മാറ്റിവച്ചു
ആറ്, ഏഴ്, എട്ട് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംസജെ, എംഎസ്ഡബ്ല്യൂ, എംടിഎ, എംടിഎം (2017 അഡ്മിഷൻ റെഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ മാറ്റിവച്ചു. മറ്റു പരീക്ഷകൾക്കു മാറ്റമില്ല. പുതുക്കിയ പരീക്ഷാ തീയതി പിന്നീട്.
പരീക്ഷ തീയതി
രണ്ടാംവർഷ ബിഎസ്സി എംആർടി (2016 അഡ്മിഷൻ റെഗുലർ) പരീക്ഷ 24ന് തുടങ്ങും. ഏഴുവരെ അപേക്ഷിക്കാം. 500 രൂപ പിഴയോടെ എട്ടുവരെയും 1000 രൂപ സൂപ്പർ ഫൈനോടെ 10 വരെയും അപേക്ഷിക്കാം.
ഏപ്രിൽ 12ന് നടത്താനിരുന്ന ബിടെക് ആറാം സെമസ്റ്റർ പരീക്ഷയുടെ കാഡ് ആൻഡ് മാനുഫാക്ച്ചറിംഗ്, മെക്കാട്രോണിക്സ്, കോണ്ക്രീറ്റ് ടെക്നോളജി, ഡിസ്ട്രിബ്യൂട്ടഡ് സിസ്റ്റം, യൂണിക്സ് ഷെൽ പ്രോഗ്രാമിംഗ്, റിന്യൂവബിൾ എനർജി റിസോഴ്സസ്, ടെലിവിഷൻ ആൻഡ് റഡാർ എൻജിനിയറിംഗ്, മെഡിക്കൽ ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ എൻജിനിയറിംഗ്, പ്രോജക്റ്റ് മാനേജ്മെന്റ്, കണ്ട്രോൾ സിസ്റ്റം എന്നീ വിഷയങ്ങളിലുള്ള പരീക്ഷകൾ ഏഴിന് നടക്കും. പരീക്ഷകേന്ദ്രം സമയം എന്നിവയ്ക്കു മാറ്റമില്ല. വിശദവിവരം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബിവോക് ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ (2016 അഡ്മിഷൻ റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 20ന് തുടങ്ങും. വിശദവിവരം വെബ് സൈറ്റിൽ.