ബിപിഎഡ് പ്രവേശന പരീക്ഷ 15-ന്
രണ്ട് വർഷത്തെ ബിപിഎഡ് കോഴ്സിന് അപേക്ഷിച്ചവർക്കുള്ള പ്രവേശന പരീക്ഷയും ശാരീരിക ക്ഷമതാ പരിശോധനയും സ്പോർട്സ് ആൻഡ് ഗെയിംസിലുള്ള പ്രാവീണ്യവും 15ന് സർവകലാശാലാ സ്റ്റേഡിയത്തിൽ നടത്തും. www.cuonline.ac.in എന്ന വെബ്സൈറ്റിൽ നിന്ന് ഹാൾടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് രാവിലെ എട്ടിന് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എഡ്യുക്കേഷനിൽ എത്തണം.
ചിറ്റൂർ ഗവണ്മെന്റ് കോളജിൽ എംഫിൽ പ്രവേശനം
കീഴിലെ ചിറ്റൂർ ഗവണ്മെന്റ് കോളജിൽ എംഫിൽ മാത്തമാറ്റിക്സ്, തമിഴ് എന്നീ കോഴ്സുകളിൽ പ്രവേശനത്തിന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 16. ഫീസ് ജനറൽ 555 രൂപ, എസ് സി/എസ്ടി 190 രൂപ. സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ സഹിതം സർവകലാശാലയിൽ ലഭിക്കേണ്ട അവസാന തിയതി 17. എം.ഫിൽ റഗുലേഷൻ സംബന്ധിച്ച വിവരങ്ങൾ www.cuonline.ac.in വെബ്സൈറ്റിൽ. ഫോണ്‍ : 0494 2407016, 2407017.
അക്കഡേമിക് കൗണ്‍സിൽ തെരഞ്ഞെടുപ്പ്
ഏപ്രിൽ 27ലെ അക്കഡേമിക് കൗണ്‍സിൽ തെരഞ്ഞെടുപ്പ് വിജ്ഞാപന പ്രകാരം നടത്താനിരുന്ന അധ്യാപക മണ്ഡലത്തിലെ ജൂണ്‍ 14ലെ വോട്ടെടുപ്പും ജൂണ്‍ 18ലെ വോട്ടെണ്ണലും യഥാക്രമം ജൂണ്‍ 22, 23 തിയതികളിലേക്ക് നീട്ടി.
മറ്റ് മണ്ഡലങ്ങളിലെ വൊട്ടെടുപ്പും വോട്ടെണ്ണലും വിജ്ഞാപന പ്രകാരം നടക്കുമെന്ന് വരണാധികാരി അറിയിച്ചു. സമയത്തിലോ സ്ഥലത്തിലോ മാറ്റമില്ല.
ഒരു വർഷത്തെ എൽഎൽഎം കോഴ്സ്
നിയമ പഠനവകുപ്പിൽ ഒരു വർഷത്തെ എൽഎൽഎം കോഴ്സ് ആരംഭിക്കുന്നു. അധ്യാപനത്തിന് പുറമെ മറ്റ് ഉദ്യോഗങ്ങൾക്കും, ജോലിയിൽ പ്രമോഷനും, അഭിഭാഷക വൃത്തിയിൽ പ്രത്യേക വിഷയത്തിൽ പ്രാഗത്ഭ്യം നേടുന്നതിനും ഈ കോഴ്സ് സഹായകമാകും. രണ്ട് സെമസ്റ്ററുകളാണ് ഉണ്ടാവുക. ക്രിമിനൽ ലോ, കോർപറേറ്റ് ആൻഡ് ബിസിനസ് ലോ, ടാക്സേഷൻ ലോ, കോണ്‍സ്റ്റിറ്റ്യൂഷണൽ ആന്റ് അഡ്മിനിസ്ട്രേഷണൽ ലോ എന്നീ ഐച്ഛിക വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലാസുകൾ ജൂലൈ ആദ്യവാരം ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തിയതി 27. ജൂണ്‍ 12ന് പ്രവേശന പരീക്ഷ നടത്തും. 40 സീറ്റുകളുള്ള രണ്ട് ബാച്ചുകളായിട്ടാണ് പ്രവേശനം നടത്തുക. സെമസ്റ്റർ ഫീസ് 20,000 രൂപ.
പരീക്ഷാഫലം
2018 ഡിസംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എംഎസ് സി ജിയോഗ്രഫി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
ഒന്നാം സെമസ്റ്റർ എംബിഎ അഡീഷണൽ സപ്ലിമെന്ററി ജൂലൈ 2018, ഒന്നാം സെമസ്റ്റർ എംബിഎ (ഈവനിംഗ്) ഡിസംബർ 2017, രണ്ടാം സെമസ്റ്റർ എംബിഎ ഹെൽത്ത് കെയർ മാനേജ്മെന്റ് ജൂണ്‍ 2018, രണ്ടാം സെമസ്റ്റർ ബിപിഎഡ് ജൂണ്‍ 2018 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
സിൻഡിക്കറ്റ് യോഗം
സിൻഡിക്കറ്റ് യോഗം 18ന് രാവിലെ പത്തിന് ചേരും.